Section

malabari-logo-mobile

ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

HIGHLIGHTS : തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവായി. ജനുവരി പതിനഞ്ചിനകം റിപ്പോര്...

 

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവായി. ജനുവരി പതിനഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഉത്തരമേഖല എഡിജിപിയായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചതിലും വിജിലന്‍സ് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് മേധാവി ആക്കിയ സംഭവത്തിലുമാണ് പ്രാഥമിക അന്വേഷണം നടത്തുക.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി എന്നിവരാണ് ശങ്കര്‍റെഡ്ഡിയെക്കൂടാതെ കേസിലെ എതിര്‍കക്ഷികള്‍. ഇവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

sameeksha-malabarinews

ഒന്നരമാസം മുമ്പ് പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ചാണ്ടിക്കും ടോം ജോസിനും അനുകൂലമായ റിപ്പോര്‍ട്ട് ശങ്കര്‍റെഡ്ഡി ലോകായുക്തയില്‍ നല്‍കിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനു പ്രത്യുപകാരമായാണ് സീനിയോറിറ്റി മറികടന്ന് വിജിലന്‍സ് മേധാവിയായ നിയമിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!