Section

malabari-logo-mobile

വ്യാപക അക്രമം; തെങ്കാശിയില്‍ മധുരബസ്സിന്റെ ഷൂട്ടിങ്ങ് തടഞ്ഞു

HIGHLIGHTS : തെങ്കാശിയില്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന നമ്പര്‍ 66 മധുരബസ്സ് എന്ന ണലയാള സിനിമയുടെ ഷൂട്ടിങ്ങ് എഡിഎംകെ , വൈക്കോയുടെ പ്രവര്‍ത്തകര്‍ തടഞ്ഞു. ആയു...

തെങ്കാശിയില്‍ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന നമ്പര്‍ 66 മധുരബസ്സ് എന്ന ണലയാള സിനിമയുടെ ഷൂട്ടിങ്ങ് എഡിഎംകെ , വൈക്കോയുടെ പ്രവര്‍ത്തകര്‍ തടഞ്ഞു. ആയുധങ്ങള്‍ ഉയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കേരളത്തിനെതിരെ മുദ്രാവക്യം വിളിച്ച് ഷൂട്ടിങ്ങ് സ്ഥലത്തെത്തിയ ഇവര്‍ രണ്ടു കാറുകള്‍ എറിഞ്ഞ് തകര്‍ത്തു. സംവിധായകന്‍ എം റനിഷാദിനെ കൈയ്യേറ്റം ചെയ്തു.
പത്മപ്രിയ, ജയലളിത, ജഗദീഷ് എന്നിവരെ ഭീക്ഷണിപ്പെടുത്തി . പത്മപ്രിയ തമിഴില്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. പോലീസ് ഈ വിഷയത്തില്‍ ഇടപെടാനോ കേസെടുക്കാനോ തയ്യാറായില്ലെന്ന് എം എ നിഷാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷൂട്ടിങ്ങ്  നിര്‍ത്തിവെച്ച് കേരളത്തിലേക്ക്  മടങ്ങിയ സംഘം ബാക്കി തിരുവന്തപുരത്തും, നെയ്യാറ്റിന്‍ കരയിലും സെറ്റിട്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!