Section

malabari-logo-mobile

വ്യാജ എസ്എംഎസ് പ്രചരണം പാക്കിസ്ഥാനില്‍ നിന്ന്

HIGHLIGHTS : ദില്ലി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ഇന്ത്യയില്‍

ദില്ലി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ഇന്ത്യയില്‍ പല നഗരങ്ങളിലും ആക്രമിക്കപ്പെടുമെന്ന വ്യാജ എസ്എംഎസ്-എംഎംഎസ് പ്രചരണത്തിന്റെ പിന്നില്‍ പാക്കിസ്ഥാനിലെ ചില പ്രത്യേക ഗ്രൂപ്പുകളാണെന്ന് ആഭ്യന്തര സക്രട്ടറി ആര്‍ കെ സിങ്.

പാക്കിസ്ഥാനില്‍ നിന്നുള്ള വെബ്‌സൈറ്റുകളില്‍ നിന്നാണ് മോര്‍ഫിങ് ചെയ്്ത ചിത്രങ്ങളും, പോസ്റ്ററുകളും പുറത്ത്‌വന്നതെന്ന് തിരിച്ചറിഞ്ഞതായി ആര്‍കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വര്‍ഗീയ കലാപത്തിലേക്ക് തള്ളിവിടാനുള്ള ഗൂഡോദ്ദേശ്യമാണിതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

അസം കലാപത്തിനു ശേഷം ബാംഗ്ലൂര്‍ അടക്കമുള്ള നഗരങ്ങളില്‍ വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുസ്ലീംങ്ങളാല്‍ ആക്രമിക്കപെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്ന വ്യാജ പ്രചരണമാണ് എസ്എംഎസ്സിലൂടെയും എംഎംഎസ്സിലൂടെയും പടര്‍ന്നത്. ഇതിനെ തുടര്‍ന്ന് വ്യാപകരീതിയില്‍ ബാംഗ്ലൂര്‍,മൈസൂര്‍,ചെന്നൈ,പൂനെ മുതലായ നഗരങ്ങളില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ പരിഭ്രാന്തരായി കൂട്ട പാലായനം നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!