Section

malabari-logo-mobile

വ്യാജഡോക്ടര്‍ പിടിയില്‍

HIGHLIGHTS : താമരശ്ശേരി : കോഴിക്കോട് ജില്ലയിലെ വിവിധ സ്വകാര്യആശുപത്രികളില്‍ അഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന വ്യാജഡോക്ടര്‍ പോലീസിന്റെ പിടിയിലായി. കോട്ടയം

താമരശ്ശേരി : കോഴിക്കോട് ജില്ലയിലെ വിവിധ സ്വകാര്യആശുപത്രികളില്‍ അഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന വ്യാജഡോക്ടര്‍ പോലീസിന്റെ പിടിയിലായി. കോട്ടയം മുണ്ടക്കയം ചളിക്കുഴി പുത്തന്‍പുരയില്‍ ഷാജി (50) ആണ്് പിടിയിലായത്.

എസ്.എസ്.എല്‍.സി പോലും പാസാകാത്ത ‘ഡോക്ടര്‍’ ഈങ്ങാപ്പുഴ അല്‍ഫോണ്‍സ ഹോസ്പിറ്റലില്‍ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. നന്മണ്ട പി.ഐ ഹോസ്പിറ്റലിലെ സ്ഥിരം ഡോക്ടറായ ഇദ്ദേഹം മറ്റ് സ്വകാര്യ ആശുപത്രികളില്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ ലീവെടുക്കുമ്പോള്‍ പകരക്കാരനായി എത്തുകയാണ് പതിവ്. ഇത്തരത്തില്‍ ബുധനാഴ്ച്ച അല്‍ഫോണ്‍സ ഹോസ്പിറ്റലിലെ ഡോക്ടര്‍ ലിസി ലീവിലായതിനാല്‍ പകരകാരനായി എത്തിയതായിരുന്നു ഷാജി

sameeksha-malabarinews

രാത്രി ഡ്യൂട്ടിക്ക് 2,000 രൂപയും പകല്‍ ഡ്യൂട്ടിക്ക് 1,500 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ ഇയാള്‍ക്ക് നല്‍കിയിരുന്നത്

താമരശ്ശേരി ഡിവൈ.എസ്.പി ജോസി ചെറിയാന്റെ കീഴിലുള്ള രഹസ്യന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ.സൂധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മോഹന്‍ദാസ്, നിര്‍മലന്‍,സത്യന്‍,സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!