Section

malabari-logo-mobile

വോട്ടു ചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍

HIGHLIGHTS : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന്‌ ഫോട്ടോ പതിച്ച 12 തിരിച്ചറിയല്‍ രേഖകള്‍ അംഗീകരിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവായി. തെരഞ്ഞെടുപ്പ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന്‌ ഫോട്ടോ പതിച്ച 12 തിരിച്ചറിയല്‍ രേഖകള്‍ അംഗീകരിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവായി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്‌ ലഭിച്ചവര്‍ പോളിങ്‌ സ്റ്റേഷനുകളില്‍ തിരിച്ചറിയല്‍ രേഖയായി അത്‌ തന്നെ നല്‍കണം. ഇലക്‌ഷന്‍ ഐഡന്റിറ്റി കാര്‍ഡ്‌ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക്‌ താഴെ പറയുന്ന 11 രേഖകളില്‍ ഏതെങ്കലും ഒന്ന്‌ ഹാജരാക്കാം.
1. പാസ്‌പോര്‍ട്ട്‌
2. ഡ്രൈവിങ്‌ ലൈസന്‍സ്‌
3. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികളോ നല്‍കിയ ഫോട്ടോ പതിച്ച സര്‍വീസ്‌ ഐഡന്റിറ്റി കാര്‍ഡ്‌
4. ഫോട്ടോ പതിച്ച ബാങ്ക്‌/പോസ്റ്റ്‌ ഓഫീസ്‌ പാസ്‌ബുക്ക്‌ (സഹകരണ ബാങ്ക്‌ പാസ്‌ബുക്ക്‌ ഒഴികെ)
5. പാന്‍ കാര്‍ഡ്‌
6. എന്‍.പി.ആര്‍. സ്‌മാര്‍ട്ട്‌ കാര്‍ഡ്‌
7. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി തൊഴില്‍ കാര്‍ഡ്‌
8. ആരോഗ്യ ഇന്‍ഷൂറന്‍സ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ (തൊഴില്‍ മന്ത്രാലയം പദ്ധതിക്കു കീഴില്‍ അനുവദിച്ചത്‌)
9. ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ
10. ഇലക്ഷന്‍ കമ്മീഷന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ വോട്ടര്‍സ്ലിപ്പ്‌
11. എം.പി., എം.എല്‍.എ.മാരുടെ ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ്‌
പാസ്‌പോര്‍ട്ട്‌ രേഖയായി സ്വീകരിച്ച്‌ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ത്ത പ്രവാസി വോട്ടര്‍മാര്‍ ഒറിജനല്‍ പാസ്‌പോര്‍ട്ട്‌ തന്നെ തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണമെന്നും ഇവരുടെ മറ്റ്‌ രേഖകളൊന്നും സ്വീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!