Section

malabari-logo-mobile

വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന: ജില്ലയില്‍ 63 പോളിങ്‌ ബൂത്തുകള്‍ കൂടും വോട്ടര്‍മാര്‍ 1750 ല്‍ കൂടുതലുള്ള ബൂത്തുകള്‍ വിഭജിക്കും

HIGHLIGHTS : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയിലെ പോളിങ്‌ ബൂത്തുകളുടെ എണ്ണത്തിലും വര്‍ധന. 14 നിയോ...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയിലെ പോളിങ്‌ ബൂത്തുകളുടെ എണ്ണത്തിലും വര്‍ധന. 14 നിയോജക മണ്‌ഡലങ്ങളിലായി 63 ബൂത്തുകളാണ്‌ വര്‍ധിക്കുന്നത്‌. ഇതോടെ ജില്ലയിലെ മൊത്തം പോളിങ്‌ സ്റ്റേഷനുകളുടെ എണ്ണം 2361 ആയി. നിലവില്‍ 2298 ബൂത്തുകളാണുള്ളത്‌.
അന്തിമ പട്ടികയില്‍ 1750 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളിലാണ്‌ വോട്ടര്‍മാരെ പകുതിയായി വിഭജിച്ച്‌ ഒരു ഓക്‌സിലറി ബൂത്ത്‌ കൂടി അനുവദിക്കുക. 63 ബൂത്തുകളിലാണ്‌ 1750 ലധികം വോട്ടര്‍മാരുള്ളതായി കണ്ടെത്തിയത്‌. 28 ബൂത്തുകളില്‍ 1800 ലധികം വോട്ടര്‍മാരുണ്ട്‌. ജനറല്‍ ബൂത്തിനോട്‌ ചേര്‍ന്നുള്ള ഓക്‌സിലറി ബൂത്തില്‍ വെവ്വേറെ വോട്ടിങ്‌ യന്ത്രങ്ങളും പോളിങ്‌ ഉദ്യോഗസ്ഥരും ഉണ്ടാകും. ഇതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പിന്‌ ഉപയോഗിക്കുന്ന വോട്ടിങ്‌ യന്ത്രങ്ങളുടെയും പോളിങ്‌- സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടാകും.
താനൂര്‍ നിയോജക മണ്‌ഡലത്തില്‍ 17 ഉം തവനൂരില്‍ 10 ഉം തിരൂരില്‍ എട്ടും പൊന്നാനിയില്‍ ഏഴും ബൂത്തുകള്‍ വര്‍ധിക്കും. ഏറനാട്‌, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നാലും നിലമ്പൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ മൂന്നും മങ്കടയില്‍ രണ്ടും കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, വള്ളിക്കുന്ന്‌ എന്നിവിടങ്ങളില്‍ ഒന്നു വീതവും ഓക്‌സിലറി ബൂത്തുകളുണ്ടാകും.
ഓരോ മണ്‌ഡലത്തിലും വിഭജിക്കുന്ന പോളിങ്‌ ബൂത്തുകളുടെ നമ്പര്‍: കൊണ്ടോട്ടി- 78, ഏറനാട്‌- 28, 60, 81, 100, നിലമ്പൂര്‍- 48, 57, 83, മഞ്ചേരി- 101, പെരിന്തല്‍മണ്ണ- 143, മങ്കട- 52, 57, മലപ്പുറം- 34, വള്ളിക്കുന്ന്‌- 25, തിരൂരങ്ങാടി- 31, 102, 114, താനൂര്‍- 1, 9, 15, 16, 67, 68, 69, 70, 71, 72, 73, 74, 75, 76, 77, 79, 91, തിരൂര്‍- 7, 24, 29, 32, 95, 97, 98, 103, കോട്ടക്കല്‍- 48, 50, 99, 103, തവനൂര്‍- 29, 48, 56, 57, 87, 96, 117, 118, 126, 127, പൊന്നാനി- 12, 17, 37, 42, 98, 109, 121.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!