Section

malabari-logo-mobile

വൈദ്യുതി കണക്ഷനായി സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ 700 രൂപ മുതല്‍ 1200 രൂപ വരെ ഈടാക്കും

HIGHLIGHTS : തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‌ അപേക്ഷിക്കുന്നവരില്‍ നിന്ന്‌ സെക്യൂരിറ്റി ഡെപ്പോസിറ്റായി 700 രൂപ മുതല്‍ 2100 രൂപ വരെ ഈടാക്കാന്‍ കെ എസ്‌ ഇ ബി തീരുമ...

electricityതിരുവനന്തപുരം: വൈദ്യുതി കണക്ഷന്‌ അപേക്ഷിക്കുന്നവരില്‍ നിന്ന്‌ സെക്യൂരിറ്റി ഡെപ്പോസിറ്റായി 700 രൂപ മുതല്‍ 2100 രൂപ വരെ ഈടാക്കാന്‍ കെ എസ്‌ ഇ ബി തീരുമാനിച്ചു. മീറ്ററിന്റെ വില എന്ന പേരിലാണ്‌ സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ ഈടാക്കുക. സെപ്‌തംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിന്‌ അനുവാദം നല്‍കിയിരുന്നു. കേടായ മീറ്റര്‍ മാറ്റിവയ്‌ക്കുന്ന 16 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക്‌ വൈദ്യുതി തീരുമാനം ഇരുട്ടടിയാകും.

വീടുകള്‍ പൂട്ടിക്കിടക്കുന്നതു മൂലം റീഡിംഗ്‌ എടുക്കാന്‍ കഴിയില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന്‌ 500 രൂപ വരെ ഈടാക്കാന്‍ എടുത്ത വിവാദ തീരുമാനത്തിന്‌ പിന്നാലെയാണ്‌ ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള ഈ പുതിയ തീരുമാനം. പുതുതായി വൈദ്യുതി കണക്ഷന്‌ അപേക്ഷിക്കുന്നവര്‍ മീറ്ററിന്റെ വിലയായി സെക്യൂരിറ്റി ഡെപ്പോസിറ്റിനത്തില്‍ 700 രൂപ മുതല്‍ 2100 രൂപ വരെ അടയ്‌ക്കണമെന്നാണ്‌ പുതിയ ഉത്തരവ്‌.

sameeksha-malabarinews

സെപ്‌തംബര്‍ 1 മുതല്‍ തീരുമാനം നടപ്പാക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിന്‌ അനുവാദം നല്‍കി. സിംഗിള്‍ ഫേസ്‌ ഉപഭോക്താക്കളില്‍ നിന്ന്‌ 700 രൂപയും ത്രീഫേസ്‌ ഉപഭോക്താക്കളില്‍ നിന്ന്‌ 2100 രൂപയും ഈടാക്കാനാണ്‌ നീക്കം. നിലവിലുള്ള ഉപഭോക്താക്കളെ പുതിയ ഉത്തരവ്‌ ബാധിക്കില്ലെങ്കിലും കേടായ മീറ്റര്‍ മാറ്റിവയ്‌ക്കുന്ന എല്ലാ ഉപഭോക്താക്കളും സെക്യൂരിറ്റി ഡെപ്പോസിറ്റ്‌ നല്‍കേണ്ടിവരും.

സംസ്ഥാനത്ത്‌ നിലവില്‍ 16 ലക്ഷം കേടായ മീറ്ററുകളാണുള്ളത്‌. ഇതില്‍ 4 ലക്ഷം ത്രീഫേസ്‌ ഉപഭോക്താക്കളും 12 ലക്ഷം സിംഗിള്‍ ഫേസ്‌ ഉപഭോക്താക്കളുമാണ്‌. ഇത്രയും മീറ്ററുകള്‍ മാറ്റിവയ്‌ക്കുന്നതിലൂടെ കെ എസ്‌ ഇ ബിക്ക്‌ 160 കോടിയോളം ഈ ഇനത്തില്‍ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!