Section

malabari-logo-mobile

വൈദ്യര്‍ മഹോത്സവം: കെ.എസ്‌. ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങും

HIGHLIGHTS : മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരത്തിന്‌ അര്‍ഹയായ പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക കെ.എസ്‌. ചിത്ര ശനിയാഴ്‌ച അവാര്‍ഡ്‌ ഏറ്റുവാങ്ങും....

മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരത്തിന്‌ അര്‍ഹയായ പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക കെ.എസ്‌. ചിത്ര ശനിയാഴ്‌ച അവാര്‍ഡ്‌ ഏറ്റുവാങ്ങും. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ വൈകീട്ട്‌ ഏഴിന്‌ നടക്കുന്ന പരിപാടിയില്‍ പിന്നാക്കക്ഷേമ-പട്ടികജാതി-ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും. അക്കാദമി ചെയര്‍മാന്‍ സി.പി. സെയ്‌തലവി അധ്യക്ഷനാകും.

കേരളീയ സംസ്‌കാരത്തിന്റെ മുഖ്യധാരയില്‍ മാപ്പിളപ്പാട്ടിന്റെ മുദ്ര ചാര്‍ത്തുന്നതിന്‌ നല്‍കിയ സംഭാവനകളാണ്‌ കെ.എസ്‌. ചിത്രയെ അവാര്‍ഡിനര്‍ഹയാക്കിയത്‌. തിരക്കഥാകൃത്ത്‌ ടി.എ. റസാഖ്‌ മുഖ്യ പ്രഭാഷണം നടത്തും. ഗാനരചയിതാവ്‌ പൂവച്ചല്‍ ഖാദര്‍ അതിഥിയാകും. പരിപാടിയോടനുബന്ധിച്ച്‌ കെ.വി. അബൂട്ടി, ഒ.എം. കരുവാരകുണ്ട്‌, കാനേഷ്‌ പൂനൂര്‍ എന്നീ മാപ്പിള കലാകാരന്‍മാരെ ആദരിക്കും. കെ. മുഹമ്മദ്‌ ഈസ, ആസാദ്‌ വണ്ടൂര്‍, എ.കെ.അബ്‌ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

sameeksha-malabarinews

രാവിലെ 9.30 ന്‌ അക്കാദമിയില്‍ നടക്കുന്ന ‘ഇന്ത്യന്‍ ദേശീയത: ഭാവിയും ഭീതിയും’ വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. എം.എന്‍. കാരശ്ശേരി അധ്യക്ഷനാകും. തുടര്‍ന്ന്‌ ഒ.അബ്‌ദുള്ള, കെ.പി. രാമനുണ്ണി, കെ. വേണു, കല്‍പ്പറ്റ നാരായണന്‍, കെ.എം. ഷാജി എം.എല്‍.എ., രവി മേനോന്‍, കെ. വേദവ്യാസന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലായി പ്രബന്ധമവതരിപ്പിക്കും. മോയിന്‍കുട്ടി വൈദ്യരുടെ കാവ്യ ജീവിതത്തെത്തുറിച്ച്‌ ഇന്‍ഫര്‍മേഷന്‍- പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ തയ്യാറാക്കിയ ‘ഇശലില്‍ കനല്‍ തോറ്റിയ കവി’ ഡോക്യുമെന്ററി പ്രകാശനം ഉച്ചയ്‌ക്ക്‌ 2.30 ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ നിര്‍വഹിക്കും. നിലമ്പൂര്‍ ഷാജി, ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്‌, പ്രൊഫ. കെ. മുഹമ്മദ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!