Section

malabari-logo-mobile

വേറിട്ട വഴികള്‍.. വേറിട്ട ചിന്തകള്‍…

HIGHLIGHTS : നഗരമധ്യത്തിലെ പീടികമുറികള്‍ വിറ്റകാശിന് അലികാക്ക പണിതത് 5 കോടി വിലയുള്ള

 

നീനു

“വീട് ഒരു കുരുടനായ മൃഗമാണ്”

sameeksha-malabarinews

 – എ അയ്യപ്പന്‍

നഗരമധ്യത്തിലെ പീടികമുറികള്‍ വിറ്റകാശിന് അലികാക്ക പണിതത് 5 കോടി വിലയുള്ള ഒരു ആഡംബര മാളികയായിരുന്നു. തൊട്ടടുത്തെ പത്തടി ഉയരമുള്ള വീടുകളിലേക്കുള്ള കാറ്റിന്റെ ഗതിയെ വരെ തടയാന്‍ കെല്‍പ്പുള്ള ഒരു മഹാ സൗധം. അലികാക്ക തീര്‍ത്തും സംതൃപ്തനാണ്. 5 കോടിയുടെ പീടികമുറി പോയാലെന്ത് ഒരു വീടിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്…കെട്ടിയതൊരു മണിമാളികയല്ലേ. നാലാളറിഞ്ഞില്ലേ കയ്യിലെ നോട്ട്ിന്റെ കനം.

ഇത് അലിക്കാക്കയുടെ കഥ. മേലെ പുരയ്ക്കലെ രാജീവ് മേനോനും ഒരു വീട് പണിയണമെന്നുണ്ട്. ആര്‍ക്കിടെക്ടിനോട് ഒരാവശ്യം മാത്രമേ മു്ന്നോട്ടുവെച്ചൊള്ളു. എനിക്ക് ഒരു ലോകോസ്റ്റ് വീട് വേണം. കാശെത്രവേണമെങ്കിലും ചിലവാക്കാം.

വീടുകളില്‍ പരീക്ഷണം നടത്തി മുന്നേറുന്ന മലയാളി മാനസികാവസ്ഥയുടെ 2 പരിഛേദങ്ങളാണിവ.

മലയാളി കൈവെക്കാത്ത മേഖലകളില്ല. അറിയാത്ത കാര്യങ്ങളും ചുരുക്കം. രാഷ്ട്രീയവും സിനിമയും ചരിത്രവും സാമ്പത്തിക ശാസ്ത്രവും അവന് മനഃപാഠമാണ്. ഒരോ കാര്യത്തിലും ഓരോ മലയാളിക്കും അവന്റേതായ നിലപാടുണ്ട് വീക്ഷണവും . മോശം സിനിമയെ അവര്‍ തിരസ്‌കരിച്ചു നല്ലതിനെ വരവേറ്റു, രാഷ്ട്രീയക്കാരിലെ കാപട്യക്കാരെ അവന്‍ തള്ളിപ്പറഞ്ഞു. ജനനേതാവിന് അവന്‍ മുദ്രാവാക്യം വിളിച്ചു. അവന്‍ തിരിച്ചറിയാതെയും പഠിക്കാതെയും പോയ ഒരേ ഒരു ഇടം എന്നും അന്തിയുറങ്ങുന്ന കൂരമാത്രമാണ്. ടെറസിനു മുകളില്‍ ഓടുപാകിയിട്ട കുറെ ജനാലകളും വാതിലുകളുമുള്ള മൂന്നു മുറിയുള്ള ഒരു കിടപ്പാടം; വീടെന്നത് അവന് അത്രമാത്രമാണ്.

കോടികള്‍ വിലമതിക്കുന്ന ലോ കോസ്റ്റ് വീടുകള്‍ അവന്‍ പണിതു. കസേരകളിലും മേശയിലും പുതുമ കൊണ്ടുവന്നു. പക്ഷെ ഉണ്ടായ മാറ്റങ്ങളൊന്നും കേരളത്തിന്റെ ഭൂപ്രകൃതിക്കിണങ്ങിയതോ, അവന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതോ ആയില്ല. വാസ്തു മേഖലയില്‍ മലയാളി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ സ്വയം വിഡ്ഡിയാവുകയാണ്.

ഈ ഭൂമികയിലേക്ക് മലബാറി ന്യൂസ് വ്യത്യസ്തമായ ചില ആശയങ്ങളെയും പ്രതിഭകളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.

 

 

 

 

കെവിന്‍ മാര്‍ക്ക് ലോ
രാഗിമിനുക്കാത്ത വെല്‍ഡിങ്ങ് പാടുകളെ ജനലഴികള്‍, തേച്ചുമിനുക്കാത്ത നിലങ്ങള്‍, പെയിന്റടിക്കാത്ത ചുമരുകള്‍, മരങ്ങളുള്ള അകത്തളങ്ങള്‍. ലോക പ്രശസ്തനായ മലേഷ്യന്‍ ആര്‍ക്കിടെക്ട് കെവില്‍ ലോയുടെ സ്പര്‍ശനമേറ്റ വീടുകള്‍ ഇങ്ങനെയൊക്കെയാണ്.

കൂറ്റന്‍ കെട്ടിടങ്ങളുള്ള മലേഷ്യയില്‍ കെവിന്‍ രൂപകല്‍പന ചെയ്ത ഇത്തരം വേറിട്ട വീടുകള്‍ വാസ്തു ലേകത്തിന്റെ പ്രതിഛായയെ തന്നെ മാറ്റി മറിക്കുകയായിരുന്നു.

 

10 വര്‍ഷത്തെ കോര്‍പ്പറേറ്റ് സേവനത്തിന് ശേഷം അവിടെ നിന്ന് കെവിന്‍ പടിയിറങ്ങിയത്. തന്റെ സൃഷ്ടികളിലെ സത്യസന്ധത ചോര്‍ന്നു പോകാതിരിക്കാന്‍ അദേഹം എന്നും ആഗ്രഹിച്ചതുകൊണ്ടാണ്.

കോര്‍പ്പറേറ്റ് ലോകത്തു നിന്നുള്ള് കെവിന്റെ പടിയിറക്കം വേറിട്ട വഴികളിലൂടെയുള്ള മറ്റൊരു യാത്രയുടെ തുടക്കമായിരുന്നു. കെവിന്റെ ക്ലയിന്റുകള്‍ക്ക് വലുപ്പച്ചെറുപ്പ വ്യത്യാസമില്ലായിരുന്നു. പണമോ പദവിയോ ചര്‍ച്ചചെയ്യപ്പെട്ടില്ല. എന്താണ് ക്ലയ്ന്റിന് ആവശ്യം അതിന് സാധ്യാമായ വഴികളിലൂടെ കെവിന്‍ അലഞ്ഞു. .

കെവിന്‍ പരിചയപ്പെടുത്തിയ ‘ സ്മാള്‍ പ്രൊജക്റ്റ്‌സ്’ എന്ന ആശയം വാസ്തു ലോകത്ത് അദേഹത്തെ വേറിട്ടു നിര്‍ത്തി. ഗൃഹനിര്‍മാണത്തില്‍ ഒരു കസേരയുടെ മാതൃകയും മേശയുടെ സ്ഥാനവും എത്രമാത്രം പ്രധാനമാണെന്ന് കെവിന്‍ നമുക്ക് കാണിച്ചു തന്നു. ഇദ്ദേഹത്തിന്റെ മണ്‍സൂണ്‍ മെയില്‍ ബോക്‌സ് മഴക്കാലത്ത് കത്തുകളും മറ്റും നയുന്നതിന് പരിഹാരമായി ഉണ്ടാക്കിയതാണ്. ഇതേ കാലാവസ്ഥയുള്ള കേരളത്തിലും ഈ പ്രശ്‌നം പരിഹരിക്കാന്‍ നമുക്കിവ പരീക്ഷിക്കാവുന്നതാണ്.

സൃഷ്ടിയിലെ സത്യസന്ധതയാണ് കെവിന്‍ ലോയുടെ മുഖമുദ്ര. ചുമര്‍ തേക്കുന്നതും പെയ്ന്റടിക്കുന്നതും നിര്‍മാണങ്ങളിലെ തെറ്റുകളും പോരായ്മകളും മറയ്ക്കാനാണെന്ന് കെവിന്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ നിര്‍മാണത്തിലെ വെല്‍ഡിങ്ങ്് പാടുകള്‍ പോലും മറയ്ക്കാനുള്ള പ്രയത്‌നം കെവിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അദേഹത്തിന്റെ വീടുകള്‍ ആദ്യ കാഴ്ചയില്‍ ഒരിക്കലും പുത്തനായി തോന്നിച്ചില്ല. പക്ഷെ അതിനെ വര്‍ഷങ്ങളുടെ പഴക്കം ഒരിക്കലും ബാധിച്ചില്ല എന്നത് കെവിനെ ഈ വഴിയില്‍ വേറിട്ട് നിര്‍്ത്തി. മേശയുടെയും കസേരയുടെയും സ്്്ക്രൂകള്‍ വരെ കാഴ്ചക്കാരന്റെ ദൃഷ്ടിയെ അലോസരപ്പെടുത്താത്ത വിധം ഒരോ നിര്‍മിതിയിലും മായ്ക്കാതെ അദേഹം നിലനിര്‍ത്തി.
മാപ്പിള്‍ ഇലകള്‍കൊണ്ട് ഏറ്റവും സുഖമുള്ള ഇരിപ്പിടമുണ്ടാക്കി വിദ്യാര്‍ത്ഥിയായിരികുമ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധനേടാന്‍ കെവിന് സാധിച്ചു. പരുപരുത്ത മോടി പിടിപ്പിക്കാത്ത ചുമരുകളും വീടിനുള്ളിലെ മരക്കൂട്ടങ്ങളും, ക്ലാവു പിടിച്ച പ്രതലങ്ങളും കെവിന്റെ നിര്‍മിതികളെ വ്യത്യസ്തമാക്കി.

കേരളത്തിലെ ആര്‍ക്കിടെക്റ്റ് രംഗത്ത് നില നില്‍കുന്ന ‘ കോപ്പികള്‍ച്ചര്‍’ സംസ്‌ക്കാരം മാര്‍ക്കറ്റിന്റെ ഭാഗമാണ്. മൗലികമായും വ്യത്യസ്തമായും നിലകൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പമാണ് കോപ്പികള്‍ച്ചര്‍ പിന്‍തുടരുക എന്നതാണ് കെവിന്റെ അഭിപ്രായം.

ചിലവേറിയ വീടുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ സാഹസമുള്ള കാര്യമാണ് ഒരു ചിലവുകുറഞ്ഞ വീട് നിര്‍മിക്കുക എന്നത്. ലോകത്ത് ഇത്രയധികം ആര്‍ക്കിടെക്റ്റുകള്‍ ഉണ്ടായിട്ടും പുതുമയുള്ള ലോകോസ്റ്റ് വീടുകള്‍ ഉണ്ടാവാത്തത് എന്തുകൊണ്ടെന്നാണ് കെവിന്റെ സംശയം.

ഏറ്റവും കുറഞ്ഞ ചെലവില്‍ മനോഹരമായ ഒരു വീട് നിര്‍മിക്കുക എന്നതാണ് കെവിന്റെ സ്വപ്നം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!