Section

malabari-logo-mobile

വേങ്ങര തരിശ്‌രഹിതമാക്കും.

HIGHLIGHTS : വേങ്ങര: വേങ്ങര ബ്ലോക്കും മണ്‌ഡലവും തരിശ്‌രഹിതമാക്കുന്നതിന്‌ നെല്‍കൃഷിവികസന പദ്ധതി പ്രകാരം ചേര്‍ന്ന യോഗം വേങ്ങര സി.എച്ച്‌.സി ഓഡിറ്റോറിയത്തില്‍ ബ്ലോക...

വേങ്ങര: വേങ്ങര ബ്ലോക്കും മണ്‌ഡലവും തരിശ്‌രഹിതമാക്കുന്നതിന്‌ നെല്‍കൃഷിവികസന പദ്ധതി പ്രകാരം ചേര്‍ന്ന യോഗം വേങ്ങര സി.എച്ച്‌.സി ഓഡിറ്റോറിയത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. അസ്‌ലു ഉത്‌ഘാടനം ചെയ്‌തു. ഏആര്‍ നഗര്‍, എടരിക്കോട്‌, തെന്നല, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തുകളില്‍ തരിശു നിലങ്ങളില്‍ കൃഷിചെയ്യുന്നതിനുള്ള കര്‍മ പരിപാടി തയ്യാറാക്കി. എല്ലാ പഞ്ചായത്തുകളും ആവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ബ്ലോക്ക്‌ പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനിച്ചു.
തരിശുനില നെല്‍ കൃഷിയില്‍ സംസ്ഥാന അവാര്‍ഡ്‌ നേടിയ ഏആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിനെ വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉപഹാരം നല്‍കിആദരിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ഏ.ആര്‍ നഗര്‍ കൃഷി ഓഫീസര്‍ പി.വി. ശൈലജ പഞ്ചായത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!