Section

malabari-logo-mobile

വെടിക്കെട്ട്‌ ദുരന്തം;പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ ക്രൈംബ്രാഞ്ചിന്‌ മുന്നില്‍ കീഴടങ്ങി

HIGHLIGHTS : കൊല്ലം: വെടിക്കെട്ട്‌ ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ക്ഷേത്രഭാരവാഹികള്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘത്തിന്‌ മുന്നില്‍ കീഴടങ്ങി. ക്ഷ...

dc-Cover-767suuge263ui0t0lgq1abbh54-20160410140842.Mediകൊല്ലം: വെടിക്കെട്ട്‌ ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ക്ഷേത്രഭാരവാഹികള്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘത്തിന്‌ മുന്നില്‍ കീഴടങ്ങി. ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ്‌ പി എസ്‌ ജയലാല്‍, സെക്രട്ടറി കൃഷന്‍ കുട്ടി, ക്ഷേത്രസമിതി അംഗങ്ങളായ ശിവപ്രസാദ്‌, രവീന്ദ്രന്‍ പിള്ള, സോമസുന്ദരന്‍ പിള്ള എന്നിവരാണ്‌ കീഴടങ്ങിയത്‌. വെടിക്കെട്ട്‌ ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന്‌ ഇവരെ പ്രതികളാക്കി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇന്ന്‌ പുലര്‍ച്ചെയോടെയാണ്‌ ഇവര്‍ അന്വേഷണ സംഘത്തിന്‌ മുന്നില്‍ കീഴടങ്ങിയത്‌.

വെടിക്കെട്ട്‌ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 109 ആയി. 14 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്‌. മരിച്ചവരില്‍ ഇതുവരെ 95 മൃതദേഹങ്ങളാണ്‌ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്‌. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ടെസ്‌റ്റ്‌ ഇന്ന്‌ നടക്കും. 17 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്‌. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്‌.

sameeksha-malabarinews

വെടിക്കെട്ട്‌ ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!