Section

malabari-logo-mobile

‘വിഷരഹിത അടുക്കള ഭക്ഷണം’ ജൈവ പച്ചക്കറി കൃഷി പരിശീലനം നല്‍കി

HIGHLIGHTS : കോഡൂര്‍:ഗ്രാമപഞ്ചായത്ത്‌ 'വിഷരഹിത അടുക്കള ഭക്ഷണം' പദ്ധതിയുടെ ഭാഗമായി, ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര ജൈവ പച്ചക്കറി കൃഷി വിക...

Kodur Agri News 4.8.15കോഡൂര്‍:ഗ്രാമപഞ്ചായത്ത്‌ ‘വിഷരഹിത അടുക്കള ഭക്ഷണം’ പദ്ധതിയുടെ ഭാഗമായി, ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര ജൈവ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ അധ്യാപകര്‍ക്കും കലാ-കായിക-സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും താണിക്കലിലുള്ള കിളിയമണ്ണില്‍ മുഹമ്മദാജി സ്‌മാരക ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പരിശീലനം നല്‍കി.
പരിശീലന ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി ഷാജി, വികസന സ്ഥിര സമിതി അധ്യക്ഷ ഫാത്തിമ വട്ടോളി, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍, മെമ്പര്‍മാരായ യൂസുഫ്‌ തറയില്‍, കെ.ടി യൂസുഫ്‌, ശിഹാബ്‌ ആമിയന്‍, എന്‍.കെ ഹൈദര്‍, ആസ്യ കുന്നത്ത്‌, ഷമീമത്തുന്നിസ പാട്ടുപാറ, കെ.വി സഫിയ, കെ. ഷീന, എസ്‌.എസ്‌.എ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ കെ അബൂബക്കര്‍, പി.ഇ.സി കണ്‍വീനര്‍ യൂസഫ്‌, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം മാനേജിംഗ്‌ ഡയറക്‌റ്റര്‍ പി പി അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കൃഷി ഓഫീസര്‍ പ്രകാശ്‌ പുത്തന്‍മഠത്തില്‍, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ്‌ വി.എം സിദ്ധീഖ്‌ എന്നിവര്‍ ക്ലാസ്സെടുത്തു.
പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്‌മയിലും വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളുടെ സഹകരണത്തിലും പ്രത്യേകമായി ജൈവ പച്ചക്കറി കൃഷിത്തോട്ടം തയ്യാറാക്കും.
ഏറ്റവും നന്നായി തോട്ടം തയ്യാറാക്കുന്ന വിദ്യാലയത്തിനും വിദ്യാര്‍ത്ഥിക്കും കലാ-കായിക-സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ നല്‍കും.
കോഡൂരില്‍ ‘വിഷരഹിത അടുക്കള ഭക്ഷണം’ പദ്ധതിയുടെ ഭഗമായി വിവിധ പ്രദേശങ്ങളില്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ സഹകരണത്തോടെ സ്‌ത്രീ കൂട്ടായ്‌മയില്‍ വിഷ രഹിത പച്ചക്കറി കൃഷിയും കോഡൂര്‍ ചെമ്മങ്കടവില്‍ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ മേല്‍ നോട്ടത്തില്‍ വിപണന കേന്ദ്രവും വളരെ വിജയകരാമായി നടന്നുവരുന്നുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!