Section

malabari-logo-mobile

വിവാഹപൂര്‍വ്വ ലൈംഗികബന്ധം; കോടതിവിധിയില്‍ സന്തോഷിക്കുന്നു;ഖുശ്ബു.

HIGHLIGHTS : ചെന്നൈ: വിവാഹപൂര്‍വ ലൈംഗികബന്ധം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധിയെ

ചെന്നൈ: വിവാഹപൂര്‍വ ലൈംഗികബന്ധം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി നടി ഖുശ്ബു. വിവാഹപൂര്‍വ ബന്ധങ്ങള്‍ സമൂഹത്തിലുണ്ടെന്ന ഹൈക്കോടതിയുടെ തിരിച്ചറിവ് ഏറെ സന്തോഷം തരുന്നുവെന്നും ഖുശ്ബു പറഞ്ഞു. പുരുഷനുമായി വിവാഹബന്ധത്തിലൂടെയല്ലാതെ ബന്ധമുണ്ടാക്കുന്നതും അതില്‍ കുട്ടികളുണ്ടാവുന്നതില്‍ തെറ്റാന്നുമില്ലെന്നുമുള്ള കോടതി വിധി ശരിക്കും സ്ത്രീകള്‍ക്ക് ആശ്വാസവും സംരക്ഷണവുമാണ് നേടിക്കൊടുക്കുന്നതെന്നും ഖുശുബു പറഞ്ഞു.

മുന്‍പ് താന്‍ പറഞ്ഞതും ഇതു തന്നെയാണെന്നും വിവാഹുപൂര്‍വ ലൈംഗീക ബന്ധം ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണെന്നും എന്തിനാണ് അതിനെ എതിര്‍ക്കുന്നതെന്നും ഖുശ്ബു ചോദിച്ചു. എയ്ഡ്‌സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെപ്പറ്റി ഖുശ്ബു നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

sameeksha-malabarinews

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലൈംഗിക രോഗങ്ങള്‍ക്കെതിരെയും, അനാവശ്യ ഗര്‍ഭധാരണത്തിനെതിരെയും പെണ്‍കുട്ടികള്‍ തന്നെ മുന്‍െൈകടുക്കണമെന്നും അന്ന് പറഞ്ഞിരുന്നു. ഖുശ്ബു നടത്തിയ ഈ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് അന്ന് ഉണ്ടായത്. ഇതിനെതിരെ അന്ന് ഖുശ്ബുവിനെതിരെ അന്ന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്ുപ്രീം കോടതി ഈ കേസ് റദ്ദാക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!