Section

malabari-logo-mobile

വിളപ്പില്‍ശാല സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തു.

HIGHLIGHTS : തിരു : വിളപ്പില്‍ശാല ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്

തിരു : വിളപ്പില്‍ശാല ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം രണ്ടാം ദിവസത്തില്ക്ക്. വിളപ്പില്‍ശാല പഞ്ചായത്തും സമീപ പഞ്ചായത്തുകളും പൂര്‍ണമായി സത്ംഭിച്ചുകൊണ്ടുള്ള സമരമാണ് ഇവിടെ നടന്നു വരുന്നത്.

എന്നാല്‍ സമര പന്തല്‍ സന്ദര്‍ശിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരസമിതിയുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തുമെന്നറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

അതെ സമയം വിളപ്പില്‍ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി നടത്തി വരുന്ന നിരാഹാര സമരം നാലാം ദിവസം പിട്ടു. ശോഭനകുമാരിയുടെ ആരോഗ്യ നില കൂടുതല്‍ വഷളായിരിക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.

സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി കവയത്രി സുഗതകുമാരി സര്‍ക്കാറിന്റെ മധ്യസ്ഥയായി വിളപ്പില്‍ശാലയില്‍ എത്തിയിരുന്നെങ്കിലും ചവര്‍ ഫാക്ടറി അടച്ചുപൂട്ടിയെന്ന ഉത്തരവ് കൈപ്പറ്റാതെ സമരമുഖത്തുനിന്ന് യാതൊരു കാരണവശാലും പിന്‍മാറില്ലെന്ന ഉറച്ച നിലപാടില്‍ നില്‍കുകയാണ് ഇവിടെത്തെ നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!