Section

malabari-logo-mobile

വിളക്കണക്കാം നമുക്കായി.

HIGHLIGHTS : ന്യൂഡല്‍ഹി: നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിനായി ലോകമാകെ ശനിയാഴ്ച രാത്രി ഒരുമണിക്കൂര്‍ വിളക്കണയ്ക്കും.

ന്യൂഡല്‍ഹി: നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിനായി ലോകമാകെ ശനിയാഴ്ച രാത്രി ഒരുമണിക്കൂര്‍ വിളക്കണയ്ക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബോധവല്‍ക്കരണമെന്ന നിലയിലും ഭൂമിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ലോകമാകെ നടക്കുന്ന എര്‍ത്ത് അവറില്‍ ശനിയാഴ്ച വൈകിട്ട് എട്ടര മുതല്‍ ഒമ്പതര വരെ ലൈറ്റുകള്‍ അണച്ച് എല്ലാവരും പങ്കാളികളാകും.
വീടുകളും വ്യവസായസ്ഥാപനങ്ങളും മറ്റും ഇ സംരഭത്തില്‍ അണിനിരക്കും.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ എന്ന സംഘടനയാണ് ഇതിന്റെ സംഘാടകര്‍. എല്ലാവര്‍ഷവും മാര്‍്ച്ചിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂറാണ് എര്‍ത്ത് അവര്‍ ആചരിക്കുന്നത്. 2007 ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഇത് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം നൂറ്റിമുപ്പത്തഞ്ചോളം രാജ്യങ്ങള്‍ എര്‍ത്ത് അവര്‍ ആചരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!