Section

malabari-logo-mobile

വിലക്കയറ്റത്തിനെതിരെ അടുപ്പുകളില്‍ നിന്ന് സമരാഗ്നി ഉയര്‍ന്നു

HIGHLIGHTS : വിലക്കയറ്റത്തിനെതിരെയുള്ള സമരചരിത്രത്തില്‍ അത്യപൂര്‍വ്വമായ

[youtube]http://www.youtube.com/watch?v=LL2FnlymvmE&feature=plcp[/youtube]

 

തിരു: വിലക്കയറ്റത്തിനെതിരെയുള്ള സമരചരിത്രത്തില്‍ അത്യപൂര്‍വ്വമായ ഒരു സമരത്തിന് കേരളം സാക്ഷിയായി. കേരളത്തിന്റെ 750 കിമി ദൈര്‍ഘ്യമുളള ദേശീയപാതയില്‍ പത്തുലക്ഷം അടുപ്പുകള്‍ കൂട്ടി സിപിഎം സംഘടിപ്പിച്ച സമരം ഏറെ ശ്രദ്ധേയമായി.

sameeksha-malabarinews

വിലക്കയറ്റത്തിനും പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയാണ് ഈ വ്യത്യസ്തമായ സമരം ആഹ്വാനം ചെയ്തത്. സമരമുഖത്ത് പാകം ചെയ്ത വിവിധതരം ഭക്ഷണം സമരത്തില്‍ പങ്കെടുത്തവരും കാഴ്ചക്കാരും പങ്കിട്ടെടുത്തു.

സിപിഎമ്മിന്റെ നേതാക്കളും പ്രവര്‍ത്തരും വീട്ടമ്മമാരും കുട്ടികളും ഈ സമരത്തിലണിനിരന്നു. കട്ടന്‍ചായ മുതല്‍ ബിരിയാണി വരെ സമരത്തിന്റെ ഭാഗമായി ഉണ്ടാക്കിയിരുന്നു. പിണറായി വിജയനും എംഎ ബേബിയും വിഎസ് അച്യുതാനന്ദനും കുടുംബസേതം തന്നെയാണ് സമരത്തിനെത്തിയത്.

സമരത്തിന് ശേഷം അടുപ്പുകൂട്ടാന്‍ കൊണ്ടുവന്ന കല്ലുകളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്ത് വിര്‍ത്തിയാക്കിയതും മാതൃകാപരമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!