Section

malabari-logo-mobile

വിപ്ലവപാതയ്ക്ക് ഇന്ത്യന്‍ മാതൃക: കാരാട്ട്.

HIGHLIGHTS : കോഴിക്കോട്: വിപ്ലവത്തിന്റെ പാതയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രത്യയശാസ്ത്ര പാത രൂപപ്പെടുത്തുമെന്ന്

കോഴിക്കോട്: വിപ്ലവത്തിന്റെ പാതയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രത്യയശാസ്ത്ര പാത രൂപപ്പെടുത്തുമെന്ന് സിപിഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോഴിക്കോട് ആരംഭിച്ച ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലാവാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് കാരാട്ട് പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍, മതേതര സംരക്ഷണം, ഫെഡറലിസം എന്നിവയ്ക്കായി മറ്റു ജനാധിപത്യശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ആഗോള മുതലാളിത്തം പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ബദല്‍ ശക്തിയാവാന്‍ ഇടതു പക്ഷത്തിന് കഴിയുമെന്നും കാരാട്ട് പറഞ്ഞു.
പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം ആര്‍. ഉമാനാഥ് പതാകയുയര്‍ത്തിയതോടെയാണ് സുര്‍ജിത്-ജോതിബാസു നഗറില്‍ (ടാഗോര്‍ ഹാള്‍) പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. കേരളത്തിലെ 175 പേര്‍ ഉള്‍പ്പെടെ 815 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!