Section

malabari-logo-mobile

വിദ്യാര്‍ഥിനിയോട്‌ മോശമായി പെരുമാറിയ ട്യൂഷന്‍ അധ്യാപകനെതിരെ കേസ്‌

HIGHLIGHTS : തേഞ്ഞിപ്പലം:വിദ്യാര്‍ഥിനിയോട്‌ മോശമായി പെരുമാറിയ ട്യൂഷന്‍ അധ്യാപകനെതിരെ പേലീസ്‌ കേസെടുത്തു. ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്‌.എസ്‌ സ്‌കൂളിന്‌ സമീപത്തെ ...

തേഞ്ഞിപ്പലം:വിദ്യാര്‍ഥിനിയോട്‌ മോശമായി പെരുമാറിയ ട്യൂഷന്‍ അധ്യാപകനെതിരെ പേലീസ്‌ കേസെടുത്തു. ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്‌.എസ്‌ സ്‌കൂളിന്‌ സമീപത്തെ ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ഹരീഷ്‌ കുമാറിനെതിരെയാണ്‌ കേസ്സെടുത്തത്‌. നവംബര്‍ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

എന്‍ എന്‍ എം എച്ച്‌ എസ്‌ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അധ്യാപകനെതിരെ പരാതി നല്‍കിയത്‌. ട്യൂഷന്‍ സെന്ററില്‍വെച്ച്‌ അധ്യാപകന്‍ മോശമായി പെരുമാറിയെന്നാണ്‌ പരാതി.

sameeksha-malabarinews

അധ്യാപകനെതിരെ ലൈംഗിക അതിക്രമ പ്രകാരം ഫോക്‌സോ ആക്ട്‌ പ്രകാരമാണ്‌ കേസ്സെടുത്തിരിക്കുന്നതെന്ന്‌ തേഞ്ഞിപ്പലം എസ്‌ഐ പി.രവീന്ദ്രന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!