Section

malabari-logo-mobile

വിദ്യാര്‍ത്ഥി സമരം പിഎസ്എംഒ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

HIGHLIGHTS : കോളേജ് പ്രിന്‍സിപ്പലിനെ യൂണിയന്‍ ഭാരവാഹികള്‍ ഓപീസില്‍ പൂട്ടിയിട്ടു. തിരൂരങ്ങാടി: കോളേജ് പ്രിന്‍സിപ്പലും യൂണിയന്‍ ഭാരവാഹികളും

കോളേജ് പ്രിന്‍സിപ്പലിനെ യൂണിയന്‍ ഭാരവാഹികള്‍ ഓപീസില്‍ പൂട്ടിയിട്ടു.

തിരൂരങ്ങാടി: കോളേജ് പ്രിന്‍സിപ്പലും യൂണിയന്‍ ഭാരവാഹികളും തമ്മിലുള്ള ശീതസമരം സംഘര്‍ഷത്തില്‍ കലാശിച്ചു. കഴിഞ്ഞ വടര്‍ഷം മുടങ്ങിയ കോളേജ് ഡേ ജ്ൂണില്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക് നീങ്ങിയത്.

sameeksha-malabarinews

ഈ ആവശ്യമുന്നയിച്ച് ്ഇന്ന് രാവിലെ 11 മണിയോടെ സമരവുമായെത്തിയ യൂണിയന്‍ ഭാരവാഹികള്‍ പ്രിന്‍സിപ്പലിനെ എംഎസ്എഫുകാര്‍ ഓഫീസ് റൂമില്‍ പൂട്ടിയിടുകയും റൂമിലെ മൈക്കുപയോഗിച്ച് മുദ്രാവാക്ക്യം വിളിക്കുകയുകയും ചെയ്തു. ഇവര്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്കത്തെത്തുകയായിരുന്നു . ഇതിനിടെ മറ്റ് അധ്യാപകര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പ്രിന്‍സിപ്പാലിനെ മോചിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഉടന്‍തന്നെ അധ്യാപകരുടെ യോഗം വിളിച്ചുകൂട്ടുകയും കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

കഴിഞ്ഞ സീസോണ്‍ സമയത്ത് കോളേജ് യുണിയനും അന്നത്തെ പ്രിന്‍സിപ്പലുമായി ഉടലെടുത്ത തര്‍ക്കം പിന്നീട് വളര്‍ന്നുവലുതാവുകയായിരുന്നു. ഇതെ ്തുടര്‍ന്ന് അന്നത്തെ പ്രിന്‍പ്പല്‍ രാജിവെക്കുകയായിരുന്നു. പിന്നീട് പു ചാര്‍ജ്ജെടുത്ത പ്രെഫ. ഹാറൂണുമായും യൂണിയന്‍ ഭാരവാഹികള്‍ സ്വരചേര്‍ച്ചിയില്ലായിമ തുടര്‍ന്നു. ഹാജര്‍നില കുറവായ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുനന്തുമായി ബന്ധപ്പെട്ട് ഒരധ്യാപകന്റെ കാര്‍ അദേഹം വിരമിക്കുന്ന ദിവസം കേടുവരുത്തിയതോടെ ചിലര്‍ കേടുവരുത്തിയതോടെ വീണ്ടും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയായിലരുന്നു. ഇതെ തുടര്‍ന്ന് ജൂണില്‍ നടത്താമെന്നേറ്റിരുന്ന കോളേജ് ഡേ റദ്ധാക്കാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചു. കോളേജ് യൂണിയന് അനുവദിച്ച മുറിയും പ്രിന്‍സിപ്പാള്‍ പൂട്ടിയിട്ടു. എന്നാല്‍ യൂണിയന്‍ ഭാരവാഹികള്‍ പൂട്ടുപൊളിച്ച് ഈ മുറി ഉപയോഗിക്കുകയും ഇതിനെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസടെുക്കുകയും ചെയ്തിട്ടുണ്ട്. യൂണിയന്‍ ഭാരവാഹികളെല്ലാം കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുപോയവരാണെന്നും ഇവര്‍ക്ക് കോളേജിന്റെ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നുമാണ് പ്രിന്‍സിപ്പലിന്റെ പക്ഷം. എന്നാല്‍ യൂണിവേഴ്‌സിറ്റി ബൈലോ അനുസരിച്ച് അടുത്ത യൂണിയന്‍ നിലവില്‍ വരുന്നതുവരെ തങ്ങള്‍ക്ക് തുടരാമെന്നാണ് യൂണിയന്‍ ഭാരവാഹികളുടെ വാദം.
ഒരു കാരണവശാലും കഴിഞ്ഞ വര്‍ഷത്തെ കോളേജ് ഡേ ഈ വര്‍ഷം നടത്താനനുവദിക്കില്ലന്നാണ് കോളേജ് അധികൃതരുടെ തീരുമാനം. എന്നാല്‍ ഈ ആവിശ്യം നേടിയെടുക്കുന്നതുവരെ സമംെ തുടരുമെന്നാണ് യൂണിയന്‍ ഭരിക്കുന്ന എംഎസ്എഫിന്റെ നിലപാട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!