Section

malabari-logo-mobile

വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം നിലനിര്‍ത്തണം- മുഖ്യമന്ത്രി

HIGHLIGHTS : വട്ടംകുളം: വിദ്യാഭ്യാസ മേഖലയില്‍ ജില്ല കൈവരിച്ച

വട്ടംകുളം: വിദ്യാഭ്യാസ മേഖലയില്‍ ജില്ല കൈവരിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. വട്ടംകുളത്ത് ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഓഫ് അപ്ലയ്ഡ് സയന്‍സസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഐ.എച്ച്.ആര്‍.ഡി. യ്ക്ക് ബജറ്റില്‍ 20 കോടി വകയിരുത്തിയത് വിദ്യാഭ്യാസ മേഖലയില്‍ പൊതുമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്-മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനായ ചടങ്ങില്‍ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി, കെ.റ്റി.ജലീല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, മുന്‍ എം.പി.സി.ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ തദ്ദേശ സ്വയംഭണസ്ഥാപന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ സഈദ് റാഷിദ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.അബ്ദു സമദ് നന്ദിയും
പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!