Section

malabari-logo-mobile

വിജയം അച്ഛന് സമര്‍പ്പിക്കുന്നു; അനൂപ്.

HIGHLIGHTS : പിറവം: ഈ വിജയം അച്ഛന് സമര്‍പ്പിക്കുന്നുവെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനുള്ള ഫലമാണ്.

പിറവം: ഈ വിജയം അച്ഛന് സമര്‍പ്പിക്കുന്നുവെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനുള്ള ഫലമാണ് വിജയമെന്നും അനൂപ് ആദ്യപ്രതികരണത്തില്‍ അറിയിച്ചു. അനൂപിന്റെ മന്ത്രിസ്ഥാനം വൈകിട്ട് യുഡിഎഫ് പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ അടുത്താഴിച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പിറവം തിരഞ്ഞെടുപ്പ് ഫലത്തോട് വിവിധ രാഷ്ട്രീയനേതാക്കളുടെ പ്രതികരണങ്ങള്‍;

sameeksha-malabarinews

ജാതിയും മതവും പണവും വോട്ടിന് ഉപയോഗപ്പെടുത്തി: സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും ജാതിമത ശക്തികളുടെ ഏകീകരണവും പണത്തിന്റെ കുത്തൊഴുക്കുമാണ് ഭരണവിരുദ്ധവികാരം ചര്‍ച്ചചെയ്യപ്പെടാഞ്ഞതെന്നും പിറവത്ത് പരാജയപ്പെട്ടാലും യുഡിഎഫിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും പിണറായി വ്യക്തമാക്കി.

എല്‍ഡിഎഫ് ടോര്‍ച്ച് തെളിച്ച് പരാജയകാരണം വിലയിരുത്തണമെന്ന് എ.കെ ആന്റണി പറഞ്ഞു.

യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് വി.എസ് അച്ചുതാനന്ദന്‍. ഭരണയന്ത്രത്തിന്റെ ദുരുപയോഗം പരക്കെയുണ്ടായിരുന്നെന്നും വി.എസ് പറഞ്ഞു.

സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

വിജയം പ്രതിപക്ഷത്തിനുള്ള താക്കീതാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!