Section

malabari-logo-mobile

വാഹന പരിശോധന: ജില്ലയില്‍ 1091 കേസുകള്‍; 6.33 ലക്ഷം പിഴയീടാക്കി

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ വി.സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ 1091 കേസ...

26012012314മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ വി.സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ 1091 കേസുകള്‍ കണ്ടെത്തി. വിവിധ കേസുകളില്‍ നിന്നായി ഒറ്റ ദിവസം കൊണ്ട്‌ 6,33200 രൂപ പിഴയീടാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ്‌ അറിയിച്ചു. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ച കേസുകളാണ്‌ ഏറ്റവും കൂടുതല്‍. 246 പേരാണ്‌ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന്‌ പിടിക്കപ്പെട്ടത്‌. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന്‌ 169 പേര്‍ക്കെതിരെ കേസെടുത്തു. 60 ഓളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍, അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ ഇപ്രകാരമാണ്‌.
ടിക്കറ്റ്‌ നല്‍കാത്ത ബസുകള്‍- 69, റാഷ്‌ ആന്‍ഡ്‌ നെഗ്ലിജന്റ്‌ ഡ്രൈവിങ്‌- 50, ഓവര്‍ലോഡ്‌- 24, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവര്‍- 33, സ്‌പീഡ്‌ ഗവര്‍ണര്‍ വര്‍ക്ക്‌ ചെയ്യാത്ത വാഹനങ്ങള്‍- 14, എയര്‍ഹോണ്‍ ഉപയോഗിച്ചവര്‍ – 84, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തവര്‍- 92, ടാക്‌സ്‌ അടക്കാത്ത വാഹനങ്ങള്‍- 40, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഡ്രൈവിങ്‌ – നാല്‌, മറ്റ്‌ ട്രാഫിക്‌ കുറ്റകൃത്യങ്ങള്‍ – 266.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!