Section

malabari-logo-mobile

വാര്‍ഡ്‌ വിഭജനം; ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല;രമേശ്‌ ചെന്നിത്തല

HIGHLIGHTS : കോഴിക്കോട്‌: വാര്‍ഡ്‌ വിഭജനം പ്രതിസന്ധിയിലായതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുസ്ലിംലീഗിന്‌ പിന്‍തുണയുമായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പരസ്യ...

Ramesh-Chennithalaകോഴിക്കോട്‌: വാര്‍ഡ്‌ വിഭജനം പ്രതിസന്ധിയിലായതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുസ്ലിംലീഗിന്‌ പിന്‍തുണയുമായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പരസ്യമായി രംഗത്തെത്തി. കുറ്റം ലീഗിന്‌ മേല്‍ മാത്രം കെട്ടിവെയ്‌ക്കേണ്ടെന്നും തീരുമാനം എല്ലാവരും ചേര്‍ന്ന്‌ എടുത്തതാണെന്നും ചെന്നിത്തല വിശദീകരിച്ചു. കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്‌.

ഒരു കാര്യത്തിലും ലീഗ്‌ അമിതാവേശം കാട്ടിയിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും യുഡിഎഫ്‌ ഒറ്റക്കെട്ടായാണ്‌ എടുത്തിട്ടുള്ളതെന്നും അദേഹം പറഞ്ഞു. അതെസമയം തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടമായി നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും സമയബന്ധിതമായി തിരഞ്ഞെടുപ്പ്‌ നടത്തണം എന്നാണ്‌ യുഡിഎഫിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്‌ച തെരഞ്ഞെടുപ്പു കമ്മീഷനുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

sameeksha-malabarinews

തുടര്‍ന്ന്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയെ രമേശ്‌ ചെന്നിത്തല ഫോണില്‍ വിളിച്ച്‌ ചര്‍ച്ച ലനടത്തി. തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്‌ചയെ കുറിച്ചായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാനുള്ള തീരുമാനവും ടെലിഫോണ്‍ ചര്‍ച്ചയില്‍ നിന്ന്‌ രൂപം കൊണ്ടു. പിന്നാലെ നമുക്കൊന്ന്‌ ഇരിക്കണമെന്ന്‌ കൂടി പറഞ്ഞാണ്‌ ചെന്നിത്തല ചര്‍ച്ച അവസാനിപ്പിച്ചത്‌. 25 ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ കുഞ്ഞാലികുട്ടിയും ചെന്നിത്തലയും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ്‌ സൂചന. ഐ ഗ്രൂപ്പുമായി കൂടുതല്‍ അടുക്കാന്‍ ലീഗ്‌ നേതൃത്വത്തിന്‌ താല്‍പര്യമുള്ളതായാണ്‌ റിപ്പോര്‍ട്ടുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!