Section

malabari-logo-mobile

വയല്‍ നികത്തല്‍ കര്‍ഷക തൊഴിലാളികളായ വനിതകളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു

HIGHLIGHTS : പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കോണിപ്പാടത്ത്

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കോണിപ്പാടത്ത് റവന്യൂ ഉദ്യോഗസ്ഥരുടെ സ്റ്റോപ്പ് മെമ്മോ ധിക്കരിച്ച് വയല്‍ നികത്താനുള്ള ഭൂമാഫിയയുടെ ശ്രമം കര്‍ഷക തൊഴിലാളികളായ വനിതകളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.

 

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് റവന്യു അധികൃതര്‍ സ്റ്റോപ്പ്‌മെമ്മോ നല്‍കിയിട്ടും നകത്തല്‍ തുടര്‍ന്നത് സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ മോഹനന്റെ നേതൃത്വത്തില്‍ പോലീസെത്തി നികത്തല്‍ നിര്‍ത്തിവെപ്പിച്ചു

sameeksha-malabarinews

കഴിഞ്ഞ വര്‍ഷം വരെ നെല്‍കൃഷി നടത്തിയിരുന്ന പാടമാണ് നികത്താന്‍ ശ്രമിച്ചത്. പാടത്തിന് നടുവിലേക്ക് റോഡ് നിര്‍മിക്കാനും ശ്രമമുണ്ട്.

തോണിപ്പാടം ഭൂമാഫിയ നികത്തുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പാലത്തിങ്ങല്‍ യൂണിറ്റ് ടൗണില്‍ പ്രകടനം നടത്തി. മുജീബ്, അഫ്താബ്, കോയ, സുരേഷ്ബാബു എന്നിവര്‍ നേതൃത്വംനല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!