Section

malabari-logo-mobile

ലൈംഗികബന്ധം വിസമ്മതിക്കുന്നതും ഇനി വിവാഹമോചനത്തിനു കാരണം: ഹൈക്കോടതി

HIGHLIGHTS : കൊച്ചി: ജീവിത പങ്കാളിയുമായി ലൈംഗിക

കൊച്ചി: ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചനത്തിന് കാരണമാവുമെന്ന് ഹൈക്കോടതി. വിവാഹമോചനനിയമത്തിലെ ക്രൂരതയുടെ നിര്‍വചനത്തില്‍ ലൈംഗിക ബന്ധത്തിനുള്ള വിസമ്മതവും ഉള്‍പ്പെടുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചുവെന്ന കാരണത്താല്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതി ഉത്തരവ്.

ആരോഗ്യകരവും സന്തോഷപ്രദവുമായ ദാമ്പത്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് ലൈംഗിക ബന്ധമെന്നും വിവാഹത്തിന്റെ അടിസ്ഥാന ഘടകമാണിതെന്നും കോടതി വിലയിരുത്തി.

sameeksha-malabarinews

ആരോഗ്യകരമായ ലൈംഗിക ബന്ധം കൂടാതെ വിവാഹബന്ധം കൂടുതല്‍കാലം നിലനില്‍ക്കില്ലെന്നും ലൈംഗികബന്ധം നിഷേധിക്കുന്നത് സ്ത്രീകളുടെ മാനസിക നിലയെ ബാധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിവിധിയില്‍ ഇടപെടാന്‍ കാരണമില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിവാഹമോചനം അനുവദിച്ച ആലപ്പുഴ കുടുംബകോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!