Section

malabari-logo-mobile

ലീഗിന് അഞ്ചാം മന്ത്രിയില്ല

HIGHLIGHTS : ദില്ലി : മുസ്ലീംലീഗിന് 5-ാം മന്ത്രിസ്താനം നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈകമാന്റ് തീുമാനം.


ദില്ലി : മുസ്ലീംലീഗിന് 5-ാം മന്ത്രിസ്താനം നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈകമാന്റ് തീുമാനം. മന്ത്രി സ്ഥാനത്തിനുപകരം സ്പീക്കര്‍ സ്ഥാനം നല്‍കി ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റഎ ശ്രമം. ലീഗിനെ തണുപ്പിക്കാന്‍ ചര്‍ച്ചയ്ക്കായി ഒരു പ്രത്യേക സംഘത്തെയും ഹൈകമാന്റ് തീരുമാനിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മദുസൂദന്‍ മിസ്ത്രി എന്നിവര്‍ സംഘത്തിലുണ്ടാകും.
എന്നാല്‍ ആരു പറഞ്ഞാലും അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ നിന്ന്് പിറകോടില്ലെന്നാണ് ഇതിനോട് മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. ഏതൊക്കെ കക്ഷികള്‍ക്ക് എത്രയൊക്കെ കിട്ടിയെന്നും സാമുദായിക സന്തുലനാവസ്ഥ പറഞ്ഞതുകൊണ്ട് സത്യം സത്യമാകാതിരിക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

ഇതിനിടയിലും എംകെ മുനീറിനെ സ്പീക്കറാക്കി മഞ്ഞലാം കുഴിയെ മന്ത്രിയാക്കി കൊണ്ടുവരാനുള്ള നീക്കവും ലീഗ് നേതൃത്വത്തില ഒരു വിവിഭാഗം അണിയറയില്‍ നടത്തുന്നുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!