Section

malabari-logo-mobile

ലിംഗസമത്വം അനിസ്ലാമികമെന്ന നിലപാട്‌ മതനിഷേധം: ജസ്റ്റിസ്‌ സച്ചാര്‍

HIGHLIGHTS : കൊച്ചി: ലിംഗസമത്വം അനിസ്ലാമികമെന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യരുടെ നിലപാട്‌ മതനിഷേധമാമെന്ന്‌ മുസ്ലിം സമുദായത്തിന്റെ സാമൂഹ്യാവസ്ഥയെ കുറിച്ച്‌ പഠിക്...

rejinder-sacharകൊച്ചി: ലിംഗസമത്വം അനിസ്ലാമികമെന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യരുടെ നിലപാട്‌ മതനിഷേധമാമെന്ന്‌ മുസ്ലിം സമുദായത്തിന്റെ സാമൂഹ്യാവസ്ഥയെ കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ രജീന്ദര്‍ സച്ചാര്‍. ഇസ്ലാം സ്‌ത്രീക്ക്‌ തുല്യനീതിയാണ്‌ വാഗ്‌ദാം ചെയ്യുന്നത്‌. മറിച്ചുള്ള അഭിപ്രായം ആരുടേതാണെങ്കിലും അത്‌ തെറ്റാണെന്ന്‌ ജസ്റ്റിസ്‌ സച്ചാര്‍ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന്‌ പഠിക്കുന്നതില്‍ എന്താണ്‌ തെറ്റെന്നും കേരളം പോലെ സാമൂഹികമായി മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്ത്‌ ഇത്തരം നിലപാടുകള്‍ വിലപോവില്ലെന്നും ജസ്‌റ്റിസ്‌ സച്ചാര്‍ പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന്‌ പഠിക്കരുതെന്ന്‌്‌ പറയുന്നത്‌ പഴഞ്ചന്‍ നിലപാടാണെന്നും ഊഷ്‌മളമായ സ്‌ത്രീ പുരുഷബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇത്‌ അത്യാവശ്യമാണ്‌.

sameeksha-malabarinews

ഹിന്ദു മുസ്ലീം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ യാതൊര പ്രശ്‌നവുമില്ല. മതേതരത്വമെന്ന വാക്കിന്‌ പുനര്‍നിര്‍വചനം കൊടുക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ പ്രസ്‌താവന അംഗീകരിക്കാനില്ല.

ആധുനിക കാലത്ത്‌ യഥാര്‍ത്ഥ ഇസ്ലാം ഒരിക്കലും ബഹൂഭാര്യത്വം പിന്തുടരുകയില്ലെന്നും സച്ചാര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനനുവദിച്ച അിമുഖത്തിലാണ്‌ അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!