Section

malabari-logo-mobile

ലാവ്‌ലിന്‍: പിണറായിയും കാര്‍ത്തികേയനും പണംവാങ്ങിയെന്ന ആരോപണം തെറ്റ്

HIGHLIGHTS : എസ് എ്ന്‍ സി ലാവ്‌ലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനും, സ്പീക്കറും മുന്‍ വൈദ്യുതിമന്ത്രിയുമായ ജി ...

എസ് എ്ന്‍ സി ലാവ്‌ലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനും, സ്പീക്കറും മുന്‍ വൈദ്യുതിമന്ത്രിയുമായ ജി കാര്‍ത്തികേയനും പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ സിബിഐ അന്വോഷിച്ചതില്‍ യാതൊരു തെളിവും കണ്ടെത്തിയില്ല് പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്്.
ക്രൈമം നന്ദകുമാറിന്റെ ഹര്‍ജിയിലാണ് ലാവ്‌ലിന്‍ തുടരന്വേഷണത്തിന് 2009 ല്‍ കോടതി ഉത്തരവിട്ടത് എന്നാല്‍ പിണറായിക്കും കാര്ത്തികേയനും എതിരെ തെളിവുകളൊന്നും ഹാജരാക്കന്‍ വാദിക്ക് സാധിച്ചില്ല. മലബ്ാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള 100 കോടി രൂപ ലാവ്‌ലിന്‍ കമ്പനി മുന്‍ ഡയറക്ടര്‍ ദിലീപ് രാഹുലന്‍ വഴി പിണറായി കൈപ്പറ്റി എന്ന ആരോപണത്തിനും തെളിവുകളില്ല. ദിലീപ് രാഹുലിനെ നിരവധിതവണ ചോദ്യം ചെയ്തിട്ടും ആരോപണം തെളയിക്കല്‍ യാതൊരു തെളിവും ലഭിച്ചില്ല. സിബിഐ റിപ്പോര്‍ട്ട് ഏപ്രില്‍ 10 ന് കോടതി വീണ്ടും പരിശോധിക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!