Section

malabari-logo-mobile

ലണ്ടന്‍ ഒളിമ്പിക്‌സ് ലഹരിയില്‍; ഇന്ത്യന്‍ താരങ്ങളും എത്തിതുടങ്ങി.

HIGHLIGHTS : ലണ്ടന്‍ : ലണ്ടന്‍ എല്ലാ തരത്തിലും ഒരുങ്ങിക്കഴിഞ്ഞു

ലണ്ടന്‍ : ലണ്ടന്‍ എല്ലാ തരത്തിലും ഒരുങ്ങിക്കഴിഞ്ഞു ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇന്നലെ ഒളിമ്പിക്‌സ് ഗ്രാമം തുറന്നതുമുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ എത്തി തുടങ്ങി. കായികതാരങ്ങള്‍ ഉള്‍പ്പെടെ 237000 പേരാണ് തിങ്കളാഴ്ച മാത്രം ഹീത്രൂ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്.

ഹീത്രുവില്‍ നിന്ന് ലണ്ടനിലേക്ക് കായിക താരങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനായി പ്രത്യേകം ഗെയിംസ് ലൈന്‍ ഒരുക്കിയിട്ടുണ്ട്. അത്‌ലറ്റുകളെ വരവേല്‍ക്കാന്‍, 20ലേറെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന 500 സന്നദ്ധസേവകരെ വിമാനത്താവളത്തില്‍ നിയമിച്ചു. അമേരിക്കന്‍ ടീമാണ് ആദ്യം എത്തിയത്.11 ബ്ലോക്കുകളിലായി 2818 അപ്പാര്‍ട്ടുമെന്റുകളിലാണ് താരങ്ങള്‍ക്ക് താമസ സകര്യം ഒരുക്കിയിരിക്കുന്നത്.

sameeksha-malabarinews

ഇന്ത്യയില്‍ നിന്ന് ആദ്യം ഇറങ്ങിയത് ഒളിമ്പിക്‌സിലെ ആദ്യ ഇന്ത്യന്‍ സുവര്‍ണതാരം അഭിനവ് ബിന്ദ്രയായിരുന്നു. ബിന്ദ്രയോടൊപ്പം പത്ത് ആര്‍ച്ചറി താരങ്ങളും നാല് വെയ്റ്റ് ലിഫ്റ്റര്‍മാരും വിമാന മിറങ്ങി.

ഞായറാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കായുള്ള ഔദ്യോദിക വരവേല്‍പ്പ് ഒരുക്കിയിരിക്കുനന്ത്. 81 അത്‌ലറ്റുകളും 51 ഒഫീഷ്യലുകളുമടക്കം 132 പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇന്ത്യന്‍ താരങ്ങള്‍്ക്കായുള്ള വളണ്ടിയര്‍മാരില്‍ ഏഴുപേര്‍ യുകെയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!