Section

malabari-logo-mobile

റോഡ് അപകടങ്ങള്‍ ഉദ്യോഗസ്ഥ അനാസ്ഥ കാരണം : കെടി ജലീല്‍ എംഎല്‍എ

HIGHLIGHTS : മലപ്പുറം:

മലപ്പുറം:റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കാനോ പരുക്കുപറ്റി ആശുപത്രിയില്‍ കഴിയുന്നവരെ കാണാനൊയുള്ള സാമാന്യ മര്യാദപോലും വാഹന ഉടമകള്‍ കാണിക്കുന്നില്ലെന്ന് കെ.ടി. ജലീല്‍ എംഎല്‍എ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസ് അധികാരികളുടെയും അലംഭാവമാണ് ഇതിനു കാരണം. പൊലീസിന്റെ നിഷ്‌ക്രിയതത്വത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് തന്റെ നിയോജക മണ്ഡലത്തില്‍പ്പെട്ട ഒരു യുവാവിന്റെ അപകട മരണവുമായി പൊലീസ് സ്വീകരിച്ച നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വ കുറവും ശുഷ്‌ക്കാന്തി കുറവും കാര്യക്ഷമതയില്ലായ്മയും നിയമ പാലകരുടെ വീഴ്ചകള്‍ക്ക് കാരണം സര്‍ക്കാറിന്റെ പോരായ്മകളാണെന്നും അദ്ദേഹം പറഞ്ഞു.

റോഡ്ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ അലോന സില്‍ക്കുമായി ചേര്‍ന്ന് എടപ്പാള്‍ ടൗണില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാറും മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു അധ്യക്ഷനായിരുന്നു. എടപ്പാള്‍ റാഫ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുതായി വാങ്ങുന്ന ആംബുലന്‍സിന്റെ ആദ്യ ഫണ്ട് വിഹിതം ഡോ. കെ.വി. കൃഷ്ണനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. ബാലകൃഷ്ണന്‍ ഏറ്റുവാങ്ങി. റാഫ് അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മുസ്തഫ നിര്‍വഹിച്ചു.

sameeksha-malabarinews

സെമിനാറിനോട് അനുബന്ധിച്ച് നടത്തിയ രക്ത നിര്‍ണയ, രക്തദാന ക്യാംപിന്റെ ഉദ്ഘാടനം പൊന്നാനി മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ എന്‍.പി. ഇബ്രാഹിം കുട്ടി നിര്‍വഹിച്ചു. റാഫ് സംസ്ഥാന സെക്രട്ടറി പ്രകാശ് പി നായര്‍, ഡോ. കെ വി. കൃഷ്ണന്‍, എന്‍. വി. മജീദ്. പി.വി ബദറുന്നീസ, പ്രേമന്‍ കുട്ടത്ത്, ഗംഗാധരന്‍ മാസ്റ്റര്‍, ഇബ്രാഹിം മൂതൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് പൊല്‍പ്പാകര, പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. മാതൃകാ ഡ്രൈവര്‍മാരായ സി.വി. പ്രേമന്‍, കെ. അബ്ദുള്‍ സലീം, ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ എംഎല്‍എ ആദരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. റാഫ് താലുക്ക് പ്രസിഡന്റ് സി.പി. ഷാഹുല്‍ ഹമീദ് സ്വാഗതവും കെ. മുജീബ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!