Section

malabari-logo-mobile

റോഹിങ്ക്യന്‍ പ്രശ്നത്തിന് പരിഹാരം കാണും;ഓങ് സാങ് സ്യൂകി

HIGHLIGHTS : റാഖെയ്നില്‍ സമാധാനവും നിയമവാഴ്ചയും പുസ്ഥാപിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സ്യൂകി.ലായനം ചെയ്യുന്ന റോ...

 റാഖെയ്നില്‍ സമാധാനവും നിയമവാഴ്ചയും പുസ്ഥാപിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സ്യൂകി.ലായനം ചെയ്യുന്ന റോഹിങ്ക്യകളെ കുറിച്ച് ആശങ്ക അറിയിച്ച സ്യൂകി എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെയും അപലപിച്ചു.

റാഖെയ്നില്‍ സൈനിക നടപടി ശക്തമായതിനെ തുടര്‍ന്ന് റോഹിങ്ക്യകള്‍ പലായനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സ്യൂകിയുടെ പ്രതികരണം.രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ വംശജരുടെ ദുരിതത്തില്‍ ദുഃഖമുണ്ടെന്ന് ഓങ് സാങ് സ്യൂകി പറഞ്ഞു. പലായനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും റോഹിങ്ക്യകളുമായി നേരിട്ട് സംസാരിക്കാന്‍ സര്‍ക്കാറിന് ആഗ്രഹമുണ്ടെന്നും സ്യൂകി അറിയിച്ചു. റാഖെയ്നില്‍ സമാധാനവും നിയമവാഴ്ചയും പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും

sameeksha-malabarinews

രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി അവസരമൊരുക്കും. ഇതിനായുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. റോഹിങ്ക്യകളുടെ പ്രശ്നം പഠിക്കാന്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സ്യൂകി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!