Section

malabari-logo-mobile

റെയില്‍വേ സ്‌റ്റേഷനില്‍ ബാറ്ററി പൊട്ടിത്തെറിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി :

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്ററുടെ മുറിക്കകത്ത്  കണ്‍ട്രോള്‍ പാനലും സിഗ്നല്‍ സിസ്റ്റവും പ്രവര്‍ത്തിക്കാന്‍ സ്ഥാപിച്ചിരുന്ന ഇന്‍വര്‍ട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി 12.45 നാണ് സംഭവം നടന്നത്. ബാറ്ററി അത്യുഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ സ്‌റ്റേഷന്‍ മൊത്തം ഇരുട്ടിലായി. ആ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

sameeksha-malabarinews

ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ മനോജിനാണ് പരിക്കേറ്റത്. ഇദേഹത്തിന്റെ ദേഹത്തേക്ക് ബാറ്ററിയിലെ ആസിഡ് തെറിച്ച്  പൊള്ളലേല്‍ക്കുകയായിരുന്നു. ഇദേഹത്തിന്റെ കണ്ണിലും നേരിയ പരിക്കുണ്ട്.  യാത്രക്കാരനായ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അബ്ദുല്‍ റഷീദിനും പരിക്കേറ്റിട്ടുണ്ട്.

 

സ്റ്റേഷന്‍മാസ്റ്ററെ ഉടനെ തൊട്ടടുത്തുള്ള എകെജി സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ മൂന്ന് മണിയോടെ മറ്റൊരു സ്‌റ്റേഷന്‍മാസ്റ്ററായ ശങ്കരന്‍കുട്ടി എത്തി സ്‌റ്റേഷന്റെ ചാര്‍ജ്ജ് ഏറ്റെടുക്കുകയായിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിന്‍ കണ്‍ട്രോള്‍ പാനലും സിഗ്നല്‍ സിസ്റ്റവും അരമണിക്കൂറോളം നിശ്ചലമായി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് രാജധാനി എക്‌സ്പ്രസ് കടത്തിവിട്ടത്. രാവിലെ കോഴിക്കോട് നിന്ന് സാങ്കേതിക വിദഗ്ധരെത്തിയാണ് കേടുപാടുകള്‍ തീര്‍ത്തത്.

പാലക്കാട് ഡിവിഷണല്‍ ഓഫിസില്‍ നിന്ന് ഡെ.ഡിവിഷണല്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ മാണിക്ക്യ വേലന്‍, ഗിരീഷ്, മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘം സ്‌റ്റേഷന്‍ സ്ന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!