Section

malabari-logo-mobile

റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പുറത്തേക്ക്

HIGHLIGHTS : ദില്ലി : ഇന്നലെ റെയില്‍വേബജറ്റ് അവതരിപ്പിച്ച കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധത്താല്‍ രാജിവ...

ദില്ലി : ഇന്നലെ റെയില്‍വേബജറ്റ് അവതരിപ്പിച്ച കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധത്താല്‍ രാജിവെക്കേണ്ട അവസ്ഥയിലാണ്.  മമത ബാനര്‍ജി  ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഫാക്‌സയച്ചിരുന്നു. ത്രിവേദി ഇന്നലെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു.

ദിനേശ് ത്രിവേദിക്ക് പകരം മുകള്‍ റായ് റെയില്‍വേ മന്ത്രിയായേക്കും ഇതിനായി അദേഹം കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചു.

sameeksha-malabarinews

മന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം തൃണമൂല്‍ കോണ്‍ഗ്രസിനാണെന്നാണ് കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം. പൊതു ബജറ്റ് അവതരിപ്പിക്കുന്നത് വരെ കാക്കാനാണ് പ്രണബ് മൂഖര്‍ജി മമതയോട് ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിന്റെ ഭാവിപോലും ഇപ്പോള്‍ തുലാസിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!