Section

malabari-logo-mobile

റാം റഹീം സിങിന് 10 വര്‍ഷം തടവ്

HIGHLIGHTS : ദില്ലി: ബലാത്സംഗ കേസില്‍ റാം റഹീം സിങിന് 10 വര്‍ഷം തടവ്. സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

ദില്ലി: ബലാത്സംഗ കേസില്‍ റാം റഹീം സിങിന് 10 വര്‍ഷം തടവ്. സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന്റെ കഠിന തടവ്‌ ശിക്ഷ വിധിച്ചത്.

വിധിപ്രസ്താവത്തിലെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്സിങ്ങ് വായിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഗുര്‍മീത് കോടതിയോട് മാപ്പിരന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് റാം റഹീമിനോട് കോടതി ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് മാപ്പാക്കണം എന്ന് പറയുകായയിരുന്നു. കോടതിയില്‍ നിന്നും പുറത്ത് വരാന്‍ വിസമ്മതിച്ച അദേഹത്തെ ബലം പ്രയോഗിച്ചാണ് അവിടെ നിന്നും മാറ്റിയത്.

sameeksha-malabarinews

 

ഗുര്‍മീത് കഴിയുന്ന ജില്ലാ ജയിലിലായിരുന്നു വിധി പ്രഖ്യാപിച്ചത്. ജയില്‍ കോടതി ചേരുന്ന ഇടമായി ഹൈക്കോടതി വിജ്ഞാപനംചെയ്തിരുന്നു.

ആള്‍ദൈവം റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ഉണ്ടായ കാലപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഹരിയാനയിലും സമീപ സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!