Section

malabari-logo-mobile

രോഹിത്‌ വെമൂല ദളിതനല്ലെന്ന ആരോപണവുമായി പോലീസ്‌; രേഖകള്‍ ഹാജരാക്കുമെന്ന്‌ ബന്ധുക്കള്‍

HIGHLIGHTS : ഹൈദരബാദ്‌: ഹൈദരബാദ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിദ്യാര്‍ത്ഥി രോഹിത്‌ വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായാക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പുതിയ വഴിത്ത...

rohit vemulaഹൈദരബാദ്‌: ഹൈദരബാദ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിദ്യാര്‍ത്ഥി രോഹിത്‌ വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായാക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്‌. സെക്കന്ദരബാദ്‌ പോലീസ്‌ രോഹിത്‌ ദളിതനല്ലെന്ന നിലയിലെ ആരോപണങ്ങളെ കുറിച്ച്‌ വിശദമായ അന്വേഷണമാരംഭിച്ചു. ദളിത്‌ വിദ്യാര്‍ത്ഥിയായ രോഹത്‌ ജാതിപീഡനങ്ങളെത്തുടര്‍ന്നാണ്‌ ആത്മഹത്യ ചെയ്‌തതെന്ന ആരോപണവുമായി രാജ്യമെങ്ങും വന്‍പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ്‌ രോഹിത്‌ ദളിതനല്ലെന്ന ആരോപണങ്ങള്‍ സജീവമായത്‌.

രോഹിതിന്റെ ജന്മനാടായ ഗുണ്ടൂര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അച്ഛനുമമ്മയും വദേര വിഭാഗത്തില്‍പ്പെട്ടവരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്‌. വദേര ജാതി ദളിത്‌ വിഭാഗമല്ലെന്നും മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ (ഒിബിസി) ഉള്‍പ്പെട്ടതാണ്‌. പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ പെടാത്ത രക്ഷിതാക്കളുടെ മകനായ രോഹിത്തിന്‌ എങ്ങനെ മാല വിഭാഗത്തില്‍പ്പെടുത്തി ദളിത്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചുവെന്ന്‌ പരിശോധിക്കുകയാണെന്നും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

sameeksha-malabarinews

രോഹിതിന്റെ മരണത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ. ബിജെപി നിയമസഭാംഗം രാമചന്ദ്രറാവു, ഹൈദരബാദ്‌ കേന്ദ്രസര്‍വകലാശാല വൈസ്‌ചാന്‍സലര്‍ അപ്പാറാവു എന്നിവര്‍ക്കെതിരെ പട്ടികജതി/വര്‍ഗ അതിക്രമനിരോധന നിയമമനുസരിച്ച്‌ കേസെടുത്തിരുന്നു. രോഹിത്‌ ദളിതനല്ലെന്ന്‌ തെളിഞ്ഞാല്‍ ഈ കേസ്‌ നിലനില്‍ക്കില്ല.

എന്നാല്‍ തങ്ങള്‍ പട്ടികജാതിയില്‍പ്പെട്ടവരാണെന്ന്‌ തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്ന്‌ രോഹിതിന്റെ സഹോദരന്‍ രാജാചൈതന്യ പറഞ്ഞു. അതെസമയം രോഹിത്‌ ദളിതനല്ലെന്ന്‌ ആരോപണ മുയര്‍ന്ന ഉടന്‍തന്നെ രോഹിതിന്റെ സഹപാഠികള്‍ പ്രവേശനത്തിനായി രോഹിത്‌ ഹാജരാക്കിയ ജാതി സര്‍ട്ടിഫിക്കറ്റ്‌്‌ വിദ്യാര്‍ഥികള്‍ക്ക്‌ ക്യാമ്പസില്‍ വതരണം ചെയ്‌തു.

രോഹിതിന്റെ മരണത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താത്ത മുഖ്യമന്ത്രിയാണ്‌ ചന്ദ്രശേഖരറാവുവെന്നും അദേഹത്തിന്റെ പോലീസിന്റെ അന്വേഷങ്ങളും കണ്ടെത്തലുകളിലും വിശ്വാസമില്ലെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ മധു യ്‌ഷ്‌കി പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!