Section

malabari-logo-mobile

രോഹിത്‌ വെമൂലയക്ക്‌ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന്‌ ബിജെപി ജനറല്‍ സെക്രട്ടറി

HIGHLIGHTS : ഹൈദരബാദ്‌: ഹൈദരബാദ്‌ സര്‍വകലാശാലയില്‍ വെച്ച്‌ ആത്മഹത്യ ചെയ്‌ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത്‌ വെമൂലയ്‌ക്ക്‌ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന്‌ ബി ജെ ...

Untitled-1231ഹൈദരബാദ്‌: ഹൈദരബാദ്‌ സര്‍വകലാശാലയില്‍ വെച്ച്‌ ആത്മഹത്യ ചെയ്‌ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത്‌ വെമൂലയ്‌ക്ക്‌ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന്‌ ബി ജെ പി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. ഹൈദരബാദ്‌ സര്‍വകാലാശാലയില്‍ ദലിത്‌ വിവേചനമില്ലെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ്‌ ക്യാമ്പസിലുണ്ടായതെന്നും റാവു കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി ബനാദാരു ദത്താത്രേക്കെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും മന്ത്രി ചെയ്‌തത്‌്‌ അദേഹത്തിന്റെ പണിമാത്രമാണെന്നും കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ ആരോപണങ്ങള്‍ മാത്രമാണെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

ഇതിനിടെ രോഹിത്‌ വെമൂലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ പ്രശസ്‌ത കവി അശോക്‌ വാജ്‌പേയ്‌ ഹൈദരബാദ്‌ സര്‍വ്വകലാശാല നല്‍കിയ ഡിലിറ്റ്‌ ബിരുദം തിരികെ നല്‍കി. ദലിത്‌ വിരുദ്ധ സമീപനം സ്വീകരിക്കുന്ന സര്‍വ്വകലാശാലയുടെ അംഗീകാരം ആവശ്യമില്ലെന്ന്‌ ബിരുദം തിരികെ നല്‍കിക്കൊണ്ട്‌ അശോക്‌ വാജ്‌പേയ്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!