Section

malabari-logo-mobile

രോഹിത്‌ വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു

HIGHLIGHTS : മുംബൈ: ദളിതരായതിനാല്‍ അപമാനം സഹിക്കേണ്ടിവരുന്നതിനാല്‍ ഹൈദരബാദ്‌ സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത്‌ വെമൂലയുടെ കുടുംബം ബുദ്ധമതം ...

Rohith-Vemula-Buddhismമുംബൈ: ദളിതരായതിനാല്‍ അപമാനം സഹിക്കേണ്ടിവരുന്നതിനാല്‍ ഹൈദരബാദ്‌ സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത്‌ വെമൂലയുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു.

ദളിതരെന്ന രീതിയില്‍ ഹിന്ദുമതത്തില്‍ നിന്നും കടുത്ത പീഡനമാണ്‌ നേരിടുന്നതെന്നും ഹിന്ദുമതത്തില്‍ തുടരാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നും രോഹിത്‌ വെമുലയുടെ സഹോദരന്‍ രാജ വെമുല പറഞ്ഞു.

sameeksha-malabarinews

ബി ആര്‍ അബേദ്‌ക്കറിന്റെ 125 ാം ജന്മദിനത്തോടനുബന്ധിച്ച്‌ അദേഹത്തിന്റെ ചെറുമകന്‍ പ്രകാശ്‌ അംബേദ്‌ക്കറുടെ നേതൃത്വത്തില്‍ ദാദറില്‍ നടന്ന ചടങ്ങിലാണ്‌ രോഹിതിന്റെ കുടുംബം ബുദ്ധമത ദീക്ഷ സ്വീകരിച്ചത്‌. രോഹിത്‌ വെമുലയുടെ മരണാനന്തര കര്‍മങ്ങള്‍ ബുദ്ധമത ആചാരപ്രകാരം നടത്തുമെന്നും രാജ വെമൂല കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!