Section

malabari-logo-mobile

രാഷ്ട്രീയ പാര്‍ട്ടികളെ നിയമാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സിപിഐഎം

HIGHLIGHTS : ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളെ വിവരവകാശ നിയമത്തിന്റെ പരിധിയില്‍

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളെ വിവരവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സിപിഐഎം. പാര്‍ട്ടിയുടെ സ്വതന്ത്രമായ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് പുതിയ നിയമം തടസ്സമാകുമെന്നാണ് സിപിഐഎം നല്‍കുന്ന വിശദീകരണം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേരും. ഈ യോഗത്തിന് ശേഷം പാര്‍ട്ടി പ്രസ്താവന പുറത്തിറക്കുകമന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞുത്.

അതേ സമയം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാണെന്നും എന്നാല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥാപനമാണെന്ന വിവരാവകാശ കമ്മീഷന്റെ നിലപാടിനെയും പാര്‍ട്ടി എതിര്‍ക്കുന്നുണ്ട്. വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായി മുതിര്‍ന്ന പിബി അംഗങ്ങള്‍ സൂചന നല്കുന്നുണ്ട്.

sameeksha-malabarinews

എന്നാല്‍ പുതിയ നീക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്മീഷന്‍ ഇതിന് നല്കുന്ന മറുപടി. വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

ഈ പുതിയ നിയമം നിലവില്‍ വരികയാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് പാര്‍ട്ടികളുടെ ചിലവ് ഇവയൊക്കെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!