Section

malabari-logo-mobile

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്

HIGHLIGHTS : ആഗോളസാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ മണ്ണിലേക്കും വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. വ്യാവസായിക ഉദ്പാദന വളര്‍ച്ച സൂചിക മൈനസ് 5.1 ലേക്കാണ് ത...

ആഗോളസാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ മണ്ണിലേക്കും വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. വ്യാവസായിക ഉദ്പാദന വളര്‍ച്ച സൂചിക മൈനസ് 5.1 ലേക്കാണ് താഴ്ന്നത്. ഇതേ തുടര്‍ന്ന് ഓഹരി വിപണിയും കൂപ്പുകുത്തി.
ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക സെന്‍സെക്‌സ് 343.11 പോയിന്റ് ഇടിഞ്ഞ് 15870.35 ലെത്തി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 102.10 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
രൂപയുടെ മൂല്യത്തിലും റെക്കോര്‍ഡ് തകര്‍ച്ച. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് ഇത് സംഭവിച്ചത്. 1.58 ശതമാന തകര്‍ച്ചയാണിത്.
ഇത് രാജ്യത്തെ വന്‍വിലക്കയറ്റത്തിലേക്ക് തള്ളിയിടുകയും തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ചെയ്യും. രൂപയുടെ വിലയിടിയുന്നത് കയറ്റുമതിയെ ബാധിക്കും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!