Section

malabari-logo-mobile

രാജീവ്ഗാന്ധി വധം പേരറിവാളന്റെ മൊഴി തിരുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

HIGHLIGHTS : ചെന്നെ: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ മൊഴി തിരിത്തിയിരുന്നതായി ്അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ ...

Perarivalan-300x187ചെന്നെ: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ മൊഴി തിരിത്തിയിരുന്നതായി ്അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ എസ്്പി ത്യാഗരാജന്റെ വെളിപ്പെടുത്തല്‍..കോടതിയില്‍ കേസിന് ബലം ലഭിക്കാനാണത്രെ പേരറിവാളന്റെ മൊഴിയില്‍ തിരിമറി നടത്തിടതെന്നും ത്യാഗരാജന്‍ പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങിയെന്നതാണ് പേരറിവാളന്റെ പേരിലുള്ള കുറ്റം ബാറ്ററി ബോംബിന് വേണ്ടിയാണെന്ന്് തനിക്കറിയില്ലെന്നായിരുന്നു പേരറിവാളന്റെ മൊഴി. ഈ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ത്യാഗരാജന്‍ വെളിപ്പെടുത്തിയത്.
മൊഴിയില്‍ വരുത്തിയ ഈ ചെറിയ തിരുത്താണ് പേരറിവാളന്് കോടതി വധശിക്ഷ വിധിക്കാന്‍ കാരണമായത്്. അറസ്റ്റിലാകുന്ന സമയത്ത് 19 വയസ്സുണ്ടായിരുന്ന പേരറിവാളന് ഇപ്പോള്‍ 41 വയസ്സായി. കഴിഞ്ഞ 22 വര്‍ഷമായി ഇയാള്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്. പേരറിവാളനെ കൂടാതെ നളിനി, മുരുകന്‍, ശാന്തന്‍, എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്്.

1991ലെ പൊതുതെരുഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ശ്രീപെരുംപത്തൂരിലെത്തിയ രാജീവ്ഗാന്ധിയെ മനുഷ്യബോംബായെത്തിയ എല്‍ടിടിഇ ത്രീവ്രവദി വധിക്കുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!