HIGHLIGHTS : ദില്ലി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സ്ഥിരീകരണം. ...
ദില്ലി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സ്ഥിരീകരണം.
2010-2012 കാലയളവില്‍ രഞ്ജിത്ത് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് സായിയും അറിയിച്ചു. കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. അന്താരാഷ്ട്ര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ വാഡ കണ്ടെത്തിയിരുന്നതായി സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സാംപിളുകള്‍ കൃത്രിമം നടന്നിരിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം വിലക്ക് അപേക്ഷയില്‍ മറച്ചുവെച്ചാണ് രഞ്ജിത്ത് അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ സ്ഥാനം പിടിച്ചതെന്നും സര്‍ക്കാറിന്റെ സത്യവാങ് മൂലത്തില് ആരോപിച്ചിട്ടുണ്ട്.