Section

malabari-logo-mobile

രക്തദാനം നടത്തുന്നവര്‍ക്ക്‌ ഒഡീഷ സര്‍ക്കാര്‍ സൗജന്യ പാസ്‌ അനുവദിച്ചു

HIGHLIGHTS : ഭുവനേശ്വര്‍: രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ പ്രധാന്യം സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിനും വേണ്ടി പുതിയ പദ്ധതിയൊരുക്കി ഒഡീഷ സര്‍ക...

blood-donor_1991408cഭുവനേശ്വര്‍: രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ പ്രധാന്യം സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിനും വേണ്ടി പുതിയ പദ്ധതിയൊരുക്കി ഒഡീഷ സര്‍ക്കാര്‍. സ്ഥിരമായി രക്തദാനം നടത്തുന്നവര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന പാസ്‌ ഉപയോഗിച്ച്‌ സംസ്ഥാനത്തിനകത്ത്‌ എവിടെ വേണമെങ്കിലും സൗജന്യമായി യാത്ര നടത്താന്‍ സാധിക്കും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്‌.

ഇതിനുപുറമെ രക്തദാതാക്കളുടെ പേരും രക്ത ഗ്രൂപ്പിം മറ്റ്‌ പ്രധാന വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു ഡയറക്ടറി നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായി. പുതിയ പദ്ധതിയിലൂടെ നിരവധി പേര്‍ രക്തദാനത്തിനു തയ്യാറായി മുന്നോട്ടുവരുമെന്നാണ്‌ സര്‍ക്കാറിന്റെ വിലയിരുത്തല്‍.

sameeksha-malabarinews

ഈ പദ്ധതി നടപ്പിലാകുന്നതോടെ കിട്ടാന്‍ പ്രയാസമുള്ള രക്തഗ്രൂപ്പില്‍പെട്ട ദാതാക്കളെ കണ്ടെത്താനും അതുവഴി രക്തം ആവശ്യമായവര്‍ക്ക്‌ ഉടന്‍ അത്‌ ലഭ്യമാക്കാനുമാണ്‌ സര്‍ക്കാരിന്റെ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!