Section

malabari-logo-mobile

യെമനില്‍ 43 അല്‍ഖ്വൊയ്ദച തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

HIGHLIGHTS : സന: യെമന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 43 അല്‍ഖ്വൊയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

സന: യെമന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 43 അല്‍ഖ്വൊയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അല്‍ രാഹയിലെ അല്‍ഖ്വൊയ്ദയുടെ പ്രധാന താവളം സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

യെമനിലെ ലാഹ്ജ് പ്രവിശ്യയിലാണ് ദിവസങ്ങള്‍ നീണ്ടുനിന്ന ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി അല്‍ഖ്വൊയ്ദ തീവ്രവാദികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മരണം സംബന്ധിച്ച് യെമന്‍ സര്‍ക്കാരും അല്‍ഖ്വൊയ്ദയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അല്‍ രാഹക്കു സമീപത്തെ സൈനികത്താവളം തീവ്രവാദികള്‍ കഴിഞ്ഞയാഴ്ച ആക്രമിച്ചതിനെ തുടര്‍ന്നാണ് യെമന്‍ സൈന്യം അല്‍ഖ്വൊയ്ദ തീവ്രവാദികള്‍ക്കായി വ്യാപക തിരച്ചിലാരംഭിച്ചത്. അറബ് വിപ്ലവത്തിന്റെ ചുവടുപിടിച്ച് യെമനിലാരംഭിച്ച ജനകീയ പ്രക്ഷോഭത്തിലൂടെ, ഏകാധിപതിയായ അലി അബ്ദുള്ള സാലിയെ പുറത്താക്കി പ്രസിഡന്റായി അധികാരമേറ്റ അബ്ദ്രാബു മന്‍സൂര്‍ ഹാദി അല്‍ഖ്വൊയ്ദയെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇസ്ലാമിക തീവ്രവാദികളും സര്‍ക്കാരിനെതിരെയുള്ള ആക്രമണം ശക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!