Section

malabari-logo-mobile

യെദിയൂരപ്പയെ ബിജെപി ദില്ലിയിലേക്ക് വിളിപ്പിച്ചു; വഴങ്ങിയില്ല.

HIGHLIGHTS : ദില്ലി: വിമതപ്രശ്‌നത്തില്‍ ആടിയുലയുന്ന കര്‍ണ്ണാടക സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കര്‍ണ്ണാടക

ദില്ലി: വിമതപ്രശ്‌നത്തില്‍ ആടിയുലയുന്ന കര്‍ണ്ണാടക സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രിയും വിമത നേതാവുമായ യെദിയൂരപ്പയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ യെദിയൂരപ്പ ഇതിന് വഴങ്ങിയില്ല. യോഗം ബാംഗ്ലൂരില്‍ വെച്ച് നടത്തണമെന്നാണ് യെദിയൂരപ്പ അനുകൂലികളുടെ നിലപാട്.

യെദിയൂരപ്പ ഇപ്പോഴത്തെ മുഖ്യമന്ത്രി സദാനന്ദഗൗഡയെ മാറ്റാന്‍ നല്‍കിയ 48 മണിക്കൂര്‍ സമയപരിധി ഇന്ന് അവസാനിക്കുകയാണ്.
ഇതിനിടെ 2012-13 വര്‍ഷത്തെ കര്‍ണ്ണാടക ബജറ്റ് സദാനന്ദഗൗഡ തന്നെ അവതരിപ്പിക്കും എന്ന വാദവുമായി നിയമമന്ത്രി രംഗത്തെത്തി.
224 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിയുടെ 120 എംഎല്‍എ മാരില്‍ 70 പേര്‍ യെദിയൂരപ്പയെ പിന്തുണയ്ക്കുന്നവരാണ് എന്നതാണഅ ബിജെപി നേതൃത്വത്തെ കുഴക്കുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!