Section

malabari-logo-mobile

യൂനിവേസിറ്റിയില്‍ സഞ്ചാരികള്‍ക്ക്‌ ‘ടേക്‌ എ ബ്രേക്‌’

HIGHLIGHTS : സംസ്ഥാനത്തെ പ്രധാന ദേശീയപാതകളില്‍ സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമായി ടൂറിസം വകുപ്പ്‌ സംസ്ഥാന വ്യാപകമായി നിര്‍മ...

സംസ്ഥാനത്തെ പ്രധാന ദേശീയപാതകളില്‍ സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമായി ടൂറിസം വകുപ്പ്‌ സംസ്ഥാന വ്യാപകമായി നിര്‍മിക്കുന്ന ‘ടേക്‌ എ ബ്രേക്‌’ ആധുനിക വിശ്രമ കേന്ദ്രം കാലിക്കറ്റ്‌ യൂനിവേസിറ്റിക്കു സമീപം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. 40 ലക്ഷം ചെലവഴിച്ചാണ്‌ ജില്ലയിലെ രണ്ടാമത്തെ ‘ടേക്‌ എ ബ്രേക്‌’ ദേശീയ പാത 17 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. ജില്ലയിലെ രണ്ടാമത്തെ ‘ടേക്‌ എ ബ്രേക്‌’ വിശ്രമ കേന്ദ്രമാണിത്‌. ആദ്യത്തേത്‌ കോട്ടക്കുന്നില്‍ സെപ്‌റ്റംബര്‍ 26 നാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ശുചിമുറി, ഗിഫ്‌റ്റ്‌ ഷോപ്‌, കോഫി ഷോപ്‌, വിശ്രമസ്ഥലം എന്നിവയടങ്ങുന്നതാണ്‌ ടേക്‌ എ ബ്രേക്‌. മാഗസിനുകള്‍, ലഘു ഭക്ഷണം, ജ്യൂസുകള്‍ എന്നിവയും ടേക്‌ എ ബ്രേകിലുണ്ടാവും. സഞ്ചാരികള്‍ക്ക്‌ സൂക്ഷിക്കാവുന്ന വിവിധ ഉപഹാരങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഗിഫ്‌റ്റ്‌ ഷോപ്പില്‍ ലഭ്യമാണ്‌.

sameeksha-malabarinews

പരിപാടിയില്‍ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷനായി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ., വൈസ്‌ ചാന്‍സലര്‍ ഡോ.എം. അബ്‌ദുല്‍ ഖാദര്‍, പ്രോ വൈസ്‌ ചാന്‍സലര്‍ പ്രൊഫ.കെ. രവീന്ദ്രനാഥ്‌, തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. മുഹമ്മദ്‌ ഉസ്‌മാന്‍, സിന്‍ഡിക്കറ്റ്‌ അംഗങ്ങളായ പി.എം. നിയാസ്‌, വി.പി. അബ്‌ദുല്‍ ഹമീദ്‌, അബ്‌ദുല്‍ അലി, കെ. വിശ്വനാഥ്‌, രജിസ്‌ട്രാര്‍ ഡോ. അബ്‌ദുല്‍ മജീദ്‌, ജില്ലാ പഞ്ചായത്ത്‌ അംഗം എ.കെ. അബ്‌ദുറഹ്‌മാന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗം എ.കെ.എ നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!