Section

malabari-logo-mobile

യൂണിവേഴ്‌സിറ്റികളിലെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം തകര്‍ക്കും: ഉമ്മന്‍ചാണ്ടി

HIGHLIGHTS : തേഞ്ഞിപ്പലം: യൂണിവേഴ്‌സിറ്റികളിലെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം തകര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

തേഞ്ഞിപ്പലം: യൂണിവേഴ്‌സിറ്റികളിലെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം തകര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 40ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റികളില്‍ ആരോഗ്യകരമായ ചര്‍ച്ചകളാണ് സജീവമാവേണ്ടത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനാണ് ശ്രമങ്ങള്‍ വേണ്ടത്. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രയോഗിക നടപടികള്‍ ഉണ്ടാവണമെന്ന് യൂണിവേഴ്‌സിറ്റി കോളജ് സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദത്തെ പരാമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവാദങ്ങളും തര്‍ക്കങ്ങളും കേരളത്തിന് യോജിച്ചതല്ല. അത്തരം കാര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മാനേജ്‌മെന്റിനെ കുറിച്ച് ഗുരുതര പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. മറുഭാഗത്ത് ക്യാമ്പസുകളെ അക്രമത്തിന്റെ ക്ഷേത്രങ്ങളാക്കി മാറ്റാനും ശ്രമം നടക്കുു. മഹാരാജാസ് കോളജിലെ സംഭവം കേരളം പോലുള്ള സംസ്ഥാത്തിന് നാണക്കേടുണ്ടാക്കി. ഇത് ആരു ചെയ്താലും അംഗീകരിക്കാനാവില്ല .ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യു പോലീസ് നിലപാടാണ് രംഗം വഷളാക്കിയത് .കലാലയങ്ങളില്‍ രാഷട്രീയം വേണ്ട എന്ന് പറയുതിനോട് യോജിക്കാനാവില്ല. വോട്ടവകാശമുള്ള പൗരന് രാഷട്രീയം വേണ്ട എന്ന് പറയാന്‍ സാധിക്കുമോ എന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. ക്യാമ്പസുകള്‍ ജനാധിപത്യത്തിന്റെ കളരിയാവണം. എല്ലാ നന്മയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുതിനുള്ള അവസരവും സ്വാതന്ത്ര്യവുമാണ് ഉണ്ടാവേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

sameeksha-malabarinews

സമ്മേളനത്തില്‍ ആര്‍.എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ മുന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും വി.ടി ബല്‍റാം എം.എല്‍.എ ആദരിച്ചു. സംഘടന നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ: പി. മോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ: ടി. സിദ്ദീഖ്, യൂത്ത് കോഗ്രസ് സംസ്ഥാന സെക്ര’റി എം.പി ആദം മുല്‍സി, യൂണിവേഴ്‌സിറ്റി സെനറ്റംഗം ഫാ: ഹര്‍ഷജന്‍, ടി.പി ഗോപിനാഥന്‍, കെ.പി സക്കീര്‍, പി.റംഷാദ്, പി. നിധീഷ്‌കുമാര്‍ എിവര്‍ സംസാരിച്ചു. പി. പ്രേമരാജന്‍ സ്വാഗതവും വി.ജി ജയപ്രകാശ് നന്ദിയും പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!