Section

malabari-logo-mobile

യു പിയില്‍ ഒന്നാംഘട്ട പോളിങ് ആരംഭിച്ചു

HIGHLIGHTS : ലഖ്നൌ:ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോങ്ങ് ഇന്ന് തുടങ്ങി. 73 സീറ്റുകളിലേക്കാണ് ഇന്ന് പോളിങ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് ആര...

ലഖ്നൌ:ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോങ്ങ് ഇന്ന് തുടങ്ങി. 73 സീറ്റുകളിലേക്കാണ് ഇന്ന് പോളിങ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് മന്ദഗതിയിലാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ മൂലം മൂന്ന് ബൂത്തുകളില്‍ പോളിങ് തടസ്സപ്പെട്ടു.

2013 ല്‍ വര്‍ഗീയ കലാപം നടന്ന മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍മേഖലയിലെ 15 ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. ഏഴുഘട്ടങ്ങളിലായാണ് യു പിയില്‍ ഇത്തവണ പോളിങ് നടക്കുന്നത്.   2.57 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.മാര്‍ച്ച് 11-ന് വോട്ടെണ്ണും.

sameeksha-malabarinews

ബിജെപിയും   ബിഎസ്പിയും 73 വീതം സീറ്റുകളിലും എസ്പി 51 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാഷ്ട്രീയ ലോക്ദള്‍ 57 സീറ്റിലും കോണ്‍ഗ്രസ് 24 സീറ്റിലും മത്സരരംഗത്തുണ്ട്. സിപിഐ അഞ്ച് സീറ്റിലും, സിപിഐ എം നാല് സീറ്റിലും കക്ഷിരഹിതര്‍ 291 സീറ്റിലും ജനവിധി തേടുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!