Section

malabari-logo-mobile

യുവനടിയെ ആക്രമിച്ച കേസില്‍ എല്ലാ വശങ്ങളും അന്വേഷിക്കും :മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചന അടക്കം അന്വേഷണ വിധേയമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിനെ സംബന്ധി...

തിരുവനന്തപുരം:യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചന അടക്കം അന്വേഷണ വിധേയമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കും. ഒരു കാര്യം പോലും അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കില്ല. പൊലീസ് ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചതിനാലാണ് പ്രതികളെ എത്രയും പെട്ടെന്നു പിടികൂടാനായത്.  നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഗൂഢാലോചന ഇല്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന കാര്യം പിണറായി നിയമസഭയിലും ആവര്‍ത്തിച്ചു. സംഭവത്തില്‍ കൃത്യമായി പൊലീസ് ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിഷയത്തില്‍ പി ടി തോമസ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!