Section

malabari-logo-mobile

യുവതിയുടെ മൃതദേഹം ട്രെയിന്‍ സീറ്റിനടിയില്‍

HIGHLIGHTS : ദില്ലി: അജ്ഞാത യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍

ദില്ലി: അജ്ഞാത യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ട്രെിനിന്റെ സീറ്റിനടിയില്‍ കണ്ടെത്തി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നും വന്ന ട്രെയിനിലാണ് മൃതദേഹം കണ്ടത്. ഒമ്പതാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ എത്തിയ ട്രെയിനില്‍ തലേദിവസം രാത്രിയില്‍ കയറ്റിവെച്ചതാകാം മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

30 നും 35 നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതി ബ്രൗണ്‍ നിറത്തിലുള്ള സല്‍വാറാണ് അണിഞ്ഞിരിക്കുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ കയ്യും കാലും കഴുത്തും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.

sameeksha-malabarinews

മൃതദേഹം ഇപ്പോള്‍ ദില്ലിയില്‍ ലോക് നായിക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!