Section

malabari-logo-mobile

യുവതികളെ പീഢിപ്പിച്ച്‌ ആഭരണം മോഷ്ടിക്കുന്ന പുത്യാപ്ല മജീദ്‌ പിടിയില്‍

HIGHLIGHTS : മഞ്ചേരി: വര്‍ഷങ്ങളായി യുവതികളെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്ന്‌ മുങ്ങി നടക്കകയായിരുന്ന യുവാവിനെ മഞ്ചേരി പോലീസ്‌ പിടികൂടി.

Untitled-2 copyമഞ്ചേരി: വര്‍ഷങ്ങളായി യുവതികളെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച ശേഷം ആഭരണങ്ങള്‍ കവര്‍ന്ന്‌ മുങ്ങി നടക്കകയായിരുന്ന യുവാവിനെ മഞ്ചേരി പോലീസ്‌ പിടികൂടി. പട്ടാമ്പി വല്ലപ്പുഴ കിഴക്കേപട്ടത്തൊടി മജീദിനെയാണ്‌(പുത്യാപ്ല മജീദ്‌ -29) ആണ്‌ പിടിയിലായത്‌. മുപ്പതോളം കേസുകളില്‍ ഇയാള്‍ പ്രതിയായണ്‌. മഞ്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ്‌ അറസ്റ്റ്‌.

പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയ ഈ യുവതിയെ ഇയാള്‍ ഫോണില്‍ വിളിക്കുകയു തന്റെ ഭാര്യ മരിച്ചതാണെന്നും സ്‌ത്രീധനമൊന്നും വേണ്ടെന്നും കുട്ടിയെ നോക്കയാല്‍ മാത്രം മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ യുവതിയെ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോവുകയും പള്ളി സെക്രട്ടറിയെന്ന്‌ പരിചയപ്പെടുത്തിയ ഒരാളുടെ സാന്നിധ്യത്തില്‍ നിക്കാഹ്‌ ചെയ്യുകയുമായിരുന്നത്രെ. സ്വര്‍ണമെന്ന്‌ ധരിപ്പിച്ച്‌ മുക്ക്‌ പണ്ടം മഹറായി നല്‍കുകയും ചെയ്‌തു. യുവതിയുടെ മൂന്ന്‌ പവന്‍ പാദസരത്തിന്‌ പകരം അഞ്ച്‌ പവന്റെ പാദസരം നല്‍കി. ഇതും മുക്കപണ്ടം തന്നെയാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഒരു ദിവസം ഒരുമിച്ച്‌ താമസിച്ച ശേഷം സ്വര്‍ണവും 1000 രൂപയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. കൂട്ടുകാരന്‌ അപകടം പറ്റിയെന്ന്‌ പറഞ്ഞാണ്‌ ഇയാള്‍ ഇവിടെ നിന്ന്‌ പോയത്‌. പിന്നീട്‌ ഫോണ്‍ ചെയതിട്ട്‌ കിട്ടാതായതോടെയാണ്‌ യുവിതി പരാതി നല്‍കിയത്‌.

sameeksha-malabarinews

കഴിഞ്ഞ ദിവസം ഇയാള്‍ കാടാമ്പുഴയില്‍ രണ്ടാം ഭാര്യയുടെ അടുത്തെത്തിയപ്പോഴാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. 2009 മുതല്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ്‌ നടത്തിവരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇയാള്‍ക്കെതിരെ പല സ്റ്റേഷനുകളിലും ഇത്തരത്തില്‍ കേസ്‌ നിലവിലുണ്ട്‌. തട്ടിപ്പ്‌ സ്‌ത്രീപീഢനം, മോഷണം എന്നിവയാണ്‌ ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. ആറുമാസം മുമ്പാണ്‌ ഇയാള്‍ കോഴിക്കോട്‌ ജയിലില്‍ നിന്ന്‌ ജാമ്യത്തിലിറങ്ങിയത്‌.

കരിപ്പൂരില്‍ ഫ്‌ളാറ്റെടുത്ത്‌ ആഢംബര ജീവിതം നയിച്ചു വരുന്ന ഒരു സംഘം തന്നെയാണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇന്റര്‍നെറ്റ്‌ വഴിയും സംഘം ഇത്തരത്തില്‍ തട്ടിപ്പ്‌ നടത്താറുണ്ട്‌. അറസ്റ്റിലാകുന്ന പ്രതികളെ ജാമ്യത്തിലിറക്കാനും പ്രത്യക സംഘമുണ്ട്‌.

അന്വേഷണ സംഘത്തില്‍ മഞ്ചേരി സിഐ സണ്ണി ചാക്കോ, എസ്‌ഐമാരായ പി വിഷ്‌ണു, ഗംഗാധരന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ അംഗങ്ങളായ എം അസൈനാര്‍, പി സഞ്‌ജീവ്‌, ഉണ്ണികൃഷ്‌ണന്‍ മാരാത്ത്‌, രാജേഷ്‌ തിരൂര്‍, എന്നിവരാണ്‌ ഉണ്ടായിരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!